തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായാലും ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസിവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ). പ്രതിദിനം 85 മെട്രിക് ടണ്‍ വരെ ഓക്‌സിജന്‍ ആവശ്യമാണ്. കോവിഡ് കേസുകള്‍ ഉയര്‍ന്നാലും പ്രതിസന്ധിയെ മറികടക്കാനുള്ള സജ്ജീകരണങ്ങള്‍ 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ടെന്ന് പെസോ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23ന് ഓക്‌സിജന്‍ ഫില്ലിങ് പ്ലാന്റുകളുടെയും ഉല്‍പാദകരുടെയും യോഗം വിളിച്ചത് ഗുണകരമായി. കോവിഡ് വര്‍ധിക്കുന്നത് മുന്‍കൂട്ടി കണ്ട് ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണവും വര്‍ധിപ്പിച്ചു. വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളെ മെഡിക്കല്‍ സിലിണ്ടറുകളാക്കി മാറ്റി. നൈട്രജന്‍ സിലിണ്ടറുകളേയും ഓക്‌സിജന്‍ സിലിണ്ടറുകളാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.