ലോസാഞ്ചലസ്: 93മാത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ചരിത്രമെഴുതി ഏഷ്യന്‍ വനിതകള്‍. നൊമാഡ്ലാന്‍ഡ് എന്ന ചിത്രത്തിലൂടെ ക്ലോയ് ഷാവോ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ചൈനീസ് വംശജയായ ക്ലോയ് ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരിയാണ്. ഓസ്‌കര്‍ നേടുന്ന രണ്ടാമത്തെ വനിതയാണ് ക്ലോയ്. മികച്ച സഹനടിക്കുള്ള പുരസ്‌കാരം സൗത്ത് കൊറിയന്‍ നടി യൂന്‍ യോ ജുങ് (മിനാരി) നേടിയപ്പോള്‍ മികച്ച സംവിധായികയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വനിത എന്ന നേട്ടത്തിനര്‍ഹയായി ക്‌ളോയി ഷാവോ. ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് വേഷമിട്ട 'നൊമാദ്‌ലാന്‍ഡ്' എന്ന ചിത്രത്തിനാണ് ക്‌ളോയി പുരസ്‌കാരം നേടിയത്.
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിനര്‍ഹമായി 'സോള്‍' എന്ന ചിത്രം. മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം 'സൗണ്ട് ഓഫ് മെറ്റല്‍' സ്വന്തമാക്കി. മൈക്കല്‍ ഇ ജി നീല്‍സണ്‍ പുരസ്‌കാരം സ്വീകരിച്ചു.മികച്ച ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങിയ വിഭാഗങ്ങളിലെ പുരസ്‌കാരം 'മാന്‍ക്' സ്വന്തമാക്കി. ഡേവിഡ് ഫെഞ്ചര്‍ ആണ് സംവിധാനം. ഡൊണാള്‍ഡ് ഗ്രഹാം ബര്‍ട്ട്, ജാന്‍ പാസ്‌കേല്‍ എന്നിവര്‍ പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം സ്വീകരിച്ചു. എറിക് മെസ്സെര്‍സ്മിഡ് ആണ് മികച്ച ഛായാഗ്രാഹകന്‍.ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റ് മികച്ച വിഎഫ്എക്സിനുള്ള
ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി. ഇന്ത്യയില്‍ ചിത്രീകരിച്ച, ഡിംപിള്‍ കപാഡിയ വേഷമിട്ട ചിത്രമാണിത്. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്റ്റായി 'കോലെറ്റ്' തെരഞ്ഞെടുക്കപ്പെട്ടുമൈ ഒക്ടോപസ് ടീച്ചര്‍ മികച്ച ഡോക്യുമെന്ററി ഫീച്ചറായി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‌കര്‍ റീസ് വിഥെര്‍സ്പൂണ്‍ പീറ്റ് ഡോക്ടര്‍ക്കും ഡാന മുറെക്കും സമ്മാനിച്ചു. 'സോള്‍' എന്ന ചിത്രത്തിനാണ് പുരസ്‌കാരംമികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കര്‍ റീസ് വിഥെര്‍സ്പൂണ്‍ സമ്മാനിച്ചു. 'എനിതിംഗ് ഹാപ്പെന്‍സ്, ഐ ലവ് യു' എന്ന സിനിമയുടെ സംവിധായകര്‍ വില്‍ മക്കാര്‍മാക്കും മൈക്കല്‍ ഗോവിയറും പുരസ്‌കാരം സ്വീകരിച്ചുമികച്ച തത്സമയ ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ഓസ്‌കര്‍ 'ടൂ ഡിസ്റ്റന്റ് സ്ട്രെഞ്ചേഴ്സ്' സിനിമയിലെ ട്രാവണ്‍ ഫ്രീക്കും മാര്‍ട്ടിന്‍ റോയിക്കും ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.