ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിലക്കുമായി ഇറ്റലിയും

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിലക്കുമായി ഇറ്റലിയും

റോം: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി ഇറ്റലിയും രംഗത്തുവന്നു. ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്‌പെറന്‍സ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയില്‍ തുടരുന്നവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ഇറ്റാലിയന്‍ പൗര്‍ന്മാര്‍ക്ക് മടങ്ങാന്‍ അനുവാദമുണ്ട്. ഇവര്‍ ഇറ്റലിയില്‍ എത്തിയ ശേഷം ക്വാറന്റീനില്‍ കഴിയണം. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തവര്‍ കോവിഡ് പരിശോധനകള്‍ക്ക് വിധേയമാകണമെന്നും റോബര്‍ട്ടോ സ്‌പെറന്‍സ വ്യക്തമാക്കി.

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതല്‍ രാജ്യങ്ങള്‍ യാത്ര വിലക്കേര്‍പ്പെടുത്തുകയാണ്. അമേരിക്ക, ബ്രിട്ടന്‍, കുവൈത്ത്, ഫ്രാന്‍സ്, കാനഡ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ യാത്ര വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് പൗരന്മാരോട് യു.എസ് ആവശ്യപ്പെട്ടത്. കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയായവരില്‍ പോലും ജനിതകമാറ്റം സംഭവിച്ച വൈറസ് പടരാന്‍ സാധ്യതയുണ്ട്. അകടസാധ്യതയുള്ള ഈ ഘട്ടത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം. ഒഴിവാക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് പോകണമെന്നുള്ളവര്‍ യാത്രയ്ക്ക് മുന്‍പ് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ജര്‍മനി ഇന്ത്യയെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. യു.കെ ഇന്ത്യയെ റെഡ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ 24 മുതല്‍ 30 വരെ ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് യുകെ വിലക്കേര്‍പ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.