വിദേശയാത്രയ്ക്ക് മുന്‍പ് വാക്സിനെടുക്കൂ; യുഎഇ ആരോഗ്യവക്താവ്

വിദേശയാത്രയ്ക്ക് മുന്‍പ് വാക്സിനെടുക്കൂ; യുഎഇ ആരോഗ്യവക്താവ്

ദുബായ്: യുഎഇയില്‍ നിന്ന് വിദേശത്തേക്ക് യാത്രയ്ക്കൊരുങ്ങും മുന്‍പ് വാക്സിനേഷന്‍ പൂർത്തിയാക്കൂ എന്ന നിർദ്ദേശം നല്‍കി ആരോഗ്യവക്താവ് ഡോ ഫരീദ അല്‍ ഹൊസാനി. കോവിഡിനെതിരായ പോരാട്ടത്തിലാണ് മറ്റെല്ലാ രാജ്യങ്ങളെ പോലെ യുഎഇയും. രാജ്യം വിടുന്നതിന് മുന്‍പ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിക്കണം. വേനലവധി വരാനിരിക്കുന്നു.

അതുകൊണ്ടുതന്നെ വിദേശങ്ങളിലേക്ക് യാത്ര പോകാനിരിക്കുന്നവർ അതത് രാജ്യങ്ങളിലെ അപകടസാധ്യതകള്‍ കൂടി പരിഗണിക്കണമെന്നും ശ്രദ്ധയോടെയായിരിക്കണം യാത്രയെന്നും അവർ ഓർമ്മിപ്പിച്ചു. യാത്രചെയ്യുന്നവർ മാത്രമല്ല, എല്ലാവരും വാക്സിന്‍ സ്വീകരിച്ച് കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ പങ്കുചേരണമെന്നും ഡോ ഫരീദ അല്‍ ഹൊസാനി ആവശ്യപ്പെട്ടു.

ഇന്നലെ 82161 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതുവരെ രാജ്യത്ത് 10,336,224 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. 100 പേർക്ക് 104.51 എന്നതാണ് രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിന്‍ ഡോസിന്‍റെ ശരാശരി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.