മനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊറോണ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ടന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. എന്നാൽ മറ്റു യാത്രക്കാർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അതേസമയം, ഗൾഫ് എയർ വിമാനങ്ങളിൽ ഇതുവരെ ഇളവ് നൽകിയിട്ടില്ല. കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാവർക്കും നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് ഗൾഫ് എയർ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് ബഹ്റൈൻ യാത്രക്കാർക്കുള്ള പുതിയ നിബന്ധന പ്രാബല്യത്തിലായത്.
ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കും ഈ നിബന്ധന ബാധകമാണ്. ചൊവ്വാഴ്ച പുലർച്ച ബഹ്റൈനിൽ എത്തിയ കോഴിക്കോട്ടുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ യാത്ര ചെയ്യാനിരുന്ന നാലു കുട്ടികൾക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അനുമതി നിഷേധിച്ചിരുന്നു. കുട്ടികൾക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണോ എന്ന കാര്യത്തിൽ യാത്രക്കാരിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി എയർ ഇന്ത്യ അധികൃതർ രംഗത്തെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.