രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; 3,79,257 പേര്‍ക്ക് കൂടി രോഗബാധ: മരണം 3,645

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; 3,79,257 പേര്‍ക്ക് കൂടി രോഗബാധ: മരണം 3,645

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3645 പേര്‍ മരിച്ചു. 2,69,507 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്.
ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,83,76,524 ആയി. 1,50,86,878 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. ആകെ മരണം 2,04,832.

നിലവില്‍ 30,84,814 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 15,00,20,648 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഏപ്രില്‍ 15 മുതല്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷo പിന്നിട്ടിരുന്നു .

അതെ സമയം രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍, വെന്റിലേറ്ററുകള്‍ , ആശുപത്രിക്കിടക്കകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യം കോവിഡ് പ്രതിരോധത്തിന് ഭീഷണി ഉയര്‍ത്തുകയാണ് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.