യുഎഇയില്‍ സന്ദ‍ർശക വിസയിലുളളവർക്ക് കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടില്ല

യുഎഇയില്‍ സന്ദ‍ർശക വിസയിലുളളവർക്ക്    കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടില്ല

ദുബായ്: യുഎഇയില്‍ സ്വദേശികള്‍ക്കും താമസവിസക്കാർക്കും മാത്രമാണ് കോവിഡ് 19 വാക്സിന്‍ വിതരണം പുരോഗമിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റാസല്‍ ഖൈമയിലെ ഒരു കേന്ദ്രത്തില്‍ സന്ദർശകവിസയിലുളളവർക്ക് വാക്സിന്‍ നല്‍കുന്നുണ്ടെന്നുളള സന്ദേശങ്ങള്‍ സമൂഹമമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് വാക്സിനെടുക്കുന്നതിനായി നിരവധി പേർ കേന്ദ്രത്തിലെത്തുകയും ചെയ്തു.

എന്നാല്‍ നിലവില്‍ സന്ദർശക വിസക്കാർക്ക് വാക്സിന്‍ വിതരണം ചെയ്തുതുടങ്ങിയിട്ടില്ലെന്ന അറിയിപ്പാണ് കേന്ദ്രത്തിലെത്തിയവർക്ക് ലഭിച്ചത്. സന്ദ‍ർശകവിസയിലുളളവർക്കും വാക്സിന്‍ വിതരണം ഉടനെ ആരംഭിക്കുന്ന പ്രതീക്ഷയിലാണ് പലരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.