ഇന്ത്യക്ക് വൈദ്യ സഹായം: യുഎസ് വിമാനം പുറപ്പെട്ടു

ഇന്ത്യക്ക് വൈദ്യ സഹായം: യുഎസ് വിമാനം പുറപ്പെട്ടു

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്കുള്ള നൂറ് ദശലക്ഷം ഡോളര്‍ വൈദ്യസഹായവുമായി അമേരിക്കന്‍ വിമാനം പുറപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ആയിരം ഓക്‌സിജന്‍ സിലിണ്ടറുകള്‍, 15 ദശലക്ഷം എന്‍ 95 മാസ്‌കുകള്‍, പത്ത് ലക്ഷം ദ്രുത പരിശോധന കിറ്റുകള്‍ എന്നിവ വ്യാഴാഴ്ച എത്തും. അടുത്തയാഴ്ച ബാക്കിയുള്ളവ എത്തും. ഇന്ത്യയിലേക്ക് 20 ദശലക്ഷം ഡോളര്‍ അസ്ട്രസെനക വാക്‌സിനും യുഎസ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 'പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ നമ്മുടെ ആശുപത്രികള്‍ ബുദ്ധിമുട്ടിലായപ്പോള്‍ ഇന്ത്യ അമേരിക്കയ്ക്ക് സഹായം അയച്ചതുപോലെ, ആവശ്യമുള്ള സമയത്ത് ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധരാണ്,'' വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.