കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതോടെ കൊച്ചി മെട്രോയുടെ സമയത്തില്‍ ക്രമീകരണം. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനി രാവിലെ 8 മണി മുതലാകും മെട്രോ സര്‍വ്വീസ് ആരംഭിക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ 6 മണി മുതല്‍ 10 മണി വരെയും സര്‍വ്വീസ് നടത്തും.
എന്നാല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പീക്ക് ടൈമില്‍ 10 മിനിറ്റും അതല്ലാത്ത സമയത്ത് 14 മിനിറ്റും ഇടവിട്ടാകും സര്‍വ്വീസ്. ശനി ,ഞായര്‍ ദിവസങ്ങളില്‍ പീക് ടൈമിലും സാധാരണ സമയത്തും 15 മിനിറ്റ് ഇടവിട്ടാകും സര്‍വ്വീസ് നടത്തുക. കോവിഡിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവാണ് സമയ ക്രമീകരണത്തിന് കാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.