ഇരട്ട ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം 17 രാജ്യങ്ങളില്‍

ഇരട്ട ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം 17 രാജ്യങ്ങളില്‍

ജനീവ: ഇരട്ട ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം 17 രാജ്യങ്ങളിലേക്കു വ്യാപിച്ചെന്ന് ലോകാരോഗ്യ സംഘടന. കോവിഡിന്റെ ഇന്ത്യന്‍ വകഭേദമായ ബി.1.617 എന്നറിയപ്പെടുന്ന വൈറസാണ് വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയത്. കോവിഡിന്റെ രണ്ടാം വരവില്‍ ഏറെ വ്യാപനശേഷിയുള്ള ഈ ഇനമാണ് കൂടുതല്‍ കാണപ്പെടുന്നത്.

ബി.1.617ന്റെ തന്നെ മൂന്ന് വകഭേദങ്ങളായ ബി.1.617.1, ബി.1.617.2, B.1.617.3 എന്നിവ ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്.
ബി.1.617.1, ആ.1.617.2 ശ്രേണികള്‍ 2020 ഡിസംബറിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. ബി.1.617.3 ഇനത്തിന്റെ സാന്നിധ്യം 2020 ഒക്ടോബറില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ രോഗികളില്‍ 50% പേരില്‍ ഇതു കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ഏപ്രില്‍ മാസത്തിലാണ് ബി.1.617 വകഭേദം കൂടുതല്‍ രാജ്യങ്ങളില്‍ എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.