ന്യൂഡല്‍ഹി: നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന 18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്‌സിനേഷന്‍ വൈകുമെന്ന മുന്നറിയിപ്പുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍. മതിയായ വാക്‌സിന്‍ സ്റ്റോക്കില്ലാത്തതാണ് കാരണം. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളാണ് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.
മധ്യപ്രദേശില്‍ മെയ് ഒന്നിന് 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ തുടങ്ങില്ല എന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. കോവിഷീല്‍ഡിന്റേയും കോവാക്‌സിന്റേയും നിര്‍മാതാക്കളെ സമീപിച്ചപ്പോള്‍ ഡോസ് വിതരണം ചെയ്യാന്‍ കഴിയില്ല എന്നാണ് അറിഞ്ഞത്. അതിനാല്‍ വാക്‌സിനേഷന്‍ പ്രക്രിയ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല. എന്നാല്‍ 45 വയസിന് മുകളില്‍ ഉള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ തുടരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.