മോസ്‌കോ: നിരാഹാരം മൂലം മെലിഞ്ഞ് അസ്ഥികൂടമായി അവശതയിലായ റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്‌സി നവല്‍നിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഭാര്യ യൂലിയ നവല്‍നിയും അടുത്ത അനുയായികളും സന്നിഹിതരായിരുന്ന മോസ്‌കോയിലെ കോടതിമുറിയില്‍ വിഡിയോ ലിങ്ക് വഴിയാണു ജയിലിലുള്ള നവല്‍നിയെ ഹാജരാക്കിയത്.
രണ്ടാം ലോകമഹായുദ്ധ സേനാനിയെ അപമാനിച്ചെന്നാരോപിച്ച് ഫെബ്രുവരിയില്‍ മാനനഷ്ടത്തിന് ശിക്ഷിക്കപ്പെട്ടതിനെതിരെ നവല്‍നി അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഈ കേസിന്റെ വാദമാണ് കഴിഞ്ഞദിവസം നടന്നത്. കേസില്‍ 850,000 റുബിള്‍ (11,500 ഡോളര്‍) പിഴയാണ് നേരത്തെ കോടതി ശിക്ഷ വിധിച്ചത്.
വാദത്തിനിടെ ഭാര്യയോടും നവല്‍നി സംസാരിച്ചു. താന്‍ ഒരു എഴാം ക്ലാസ് വിദ്യാര്‍ഥിയെപ്പോലെ തോന്നിപ്പിക്കും വിധം അസ്ഥികൂടമായതായി നവാല്‍നി പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരേ തന്റെ വിമര്‍ശനം തുടരാനും നവാല്‍നി മറന്നില്ല. തടവിലും തളരാതെ ഭരണകൂട വിമര്‍ശനം തുടരുന്ന നവല്‍നി പുടിനെ 'നഗ്‌നനായ, കൊള്ളക്കാരന്‍ ചക്രവര്‍ത്തി'യെന്നാണ് ഇന്നലെ വിശേഷിപ്പിച്ചത്. വിധി പറഞ്ഞ ജഡ്ജിയെ രാജ്യദ്രോഹിയെന്നും വിളിച്ചു.
രാസവിഷം ഉപയോഗിച്ചുള്ള വധശ്രമത്തിന് ഇരയായി നവല്‍നി ജര്‍മനിയില്‍ ചികിത്സയ്ക്കു പോയ സമയം പഴയ കേസിലെ പരോള്‍ ലംഘിച്ചെന്ന കുറ്റത്തിന് ഫെബ്രുവരി മുതല്‍ അനുഭവിക്കുന്ന തടവുശിക്ഷ ശരിവച്ച കോടതി പുതിയ കുറ്റങ്ങളും ചുമത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.