എല്‍ഡിഎഫ് യോഗം ഇന്ന്; മന്ത്രിസ്ഥാന വിഭജനം പൂര്‍ത്തിയാക്കും

എല്‍ഡിഎഫ് യോഗം ഇന്ന്; മന്ത്രിസ്ഥാന വിഭജനം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച വിഭജനം ഇന്നത്തോടെ പൂര്‍ത്തിയാക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍ എന്നീ ഒരു എംല്‍എമാരുള്ള കക്ഷികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാനാണ് ധാരണ.

ആന്റണി രാജുവും ഗണേഷ്‌കുമാറും ആദ്യ രണ്ടര വര്‍ഷവും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അഹമ്മദ് ദേവര്‍കോവിലും അടുത്ത ടേമിലേക്കും എന്നാണ് ഇപ്പോഴത്തെ ആലോചന. ആദ്യം ടേം വേണമെന്നാണ് ഐഎന്‍എല്ലിന്റെ ആവശ്യം. അതേ സമയം ടേം വ്യവസ്ഥയില്‍ ഗണേഷിന് അതൃപ്തിയുണ്ട്. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് എം ഇന്നും ആവശ്യപ്പെടുമെങ്കിലും ഒന്ന് കിട്ടാനേ സാധ്യതയുള്ളൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.