കെ.സി.ബി.സി മീഡിയ കമ്മീഷന്റെ ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കെ.സി.ബി.സി മീഡിയ കമ്മീഷന്റെ ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കൊച്ചി: കെ.സി.ബി.സി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ രണ്ടാമത്  ട്രിനിറ്റാ ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ അയ്ക്കാം. മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ഫിലീം,ഷോര്‍ട്ട് ഡോക്യൂമെന്ററി, സംവിധായകന്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡ്.

മത്സരയോഗ്യമായ ചിത്രങ്ങള്‍ കെ.സി.ബി.സിയുടെ  ഐക്കണ്‍ മീഡിയ ഓണ്‍ലൈനിലൂടെ സംപ്രേക്ഷണം ചെയ്യും. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന് പ്രത്യേക പുരസ്‌കാരം നല്‍കും. ജൂറി ചെയർമാൻ ശ്രീ കെ ജി ജോർജ്, ജൂറി കൺവീനർ ശ്രീ ജോൺ പോൾ.


എന്‍ട്രികള്‍ ജൂലൈ 25  മുന്‍പ് കെ.സി.ബി.സി മീഡിയ കമ്മീഷന്‍ പി.ഓ.സി, പാലാരിവട്ടം കൊച്ചി  എന്ന വിലാസത്തിലേക്കോ, [email protected]  എന്ന ഇ-മെയിലിലേക്കോ അയ്ക്കണം.

വിശദവിവരങ്ങള്‍ക്ക് 8281054656  എന്ന വാട്സ് ആപ്പ് നമ്പരില്‍ ബന്ധപ്പെടണമെന്ന് കെ.സി.ബി.സി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഏബ്രഹാം  ഇരിമ്പിനിക്കല്‍  അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.