തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാല്‍ റോഡുകള്‍ കുത്തികുഴിക്കുന്നതിലൂടെ 3000 കോടിയുടെ നഷ്ടമുണ്ടാകുന്നു. ഇതു തടയാന്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാന്‍ വെബ് പോര്‍ട്ടല്‍ വികസിപ്പിക്കും. നവീകരണം പൂര്‍ത്തിയാക്കിയ റോഡുകള്‍ വീണ്ടും വെട്ടിക്കുഴിക്കുന്നത് വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതിനാലാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.