ഫാ.ജോൺ പെരുമന അന്തരിച്ചു

ഫാ.ജോൺ പെരുമന അന്തരിച്ചു

ആറുകാണി : ആറുകാണി പെരുമന പരേതരായ വർഗീസ്, റോസമ്മ ദമ്പതികളുടെ മകൻ ഫാ.ജോൺ പെരുമന (ഫാ. സ്നേഹാനന്ദ് ഐ. എം.എസ്) 69 വയസ്, മൈസൂർ സെ. ജോസഫ് ഹോസ്പിറ്റലിൽ വച്ച് ഇന്ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു. ശവസംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് ഗോണിക്കോപ്പൽ ദേവരപുര സെ. ജോസഫ്സ് ആശ്രമ ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. ബന്ധുമിത്രാധികൾ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് അറിയിക്കുന്നു. പരേതൻ വാരണാസി വിശ്വജ്യോതി ഗുരുകൽ മേജർ സെമിനാരിയിലെ റെക്ടർ, നോവിസ് മാസ്റ്റർ, ഡീൻ ഓഫ് സ്റ്റഡീസ്, ജനറൽ കൗൺസിലർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അലഹബാദ് സെ. ജോസഫ് കോളേജ്, കൽക്കട്ട മോർണിങ്ങ് സ്റ്റാർ കോളേജ് എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു. ഇംഗ്ലണ്ടിൽ നിന്ന് സൈക്കോ സ്പിരിച്ച്വാലിറ്റിയിലും കൗൺസിലിംഗിലും ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം ഇംഗ്ലണ്ടിലും ഇന്ത്യയിലും സേവനമനുഷ്ടിച്ചു വരികയായിരുന്നു. സി. തോമസീന എഫ്. എസ്. എൽ. ജി, ജോസ് , തോമസ്, ജെസി, ജോർജ് , മരീന , ജെയിംസ്, സെബാസ്റ്റ്യൻ, മാത്യു, സാവിയോ, ജോയി എന്നിവർ സഹോദരങ്ങളാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.