അരിമ്പൂർ: യുഎഇ കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ സർവീസ് ടീം അംഗമായിരുന്ന ജോസഫ് പുലിക്കോട്ടിലിന്റെ പിതാവ്, പുലിക്കോട്ടിൽ പൗലോസ് മകൻ അന്തോണി നിര്യാതനായി. ഇന്നലെ രാത്രി 8.45 നാണ് മരണം. മൃതസംസ്കാര ശുശ്രൂഷ കർമ്മം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് എറവ് സെന്റ് തെരേസാസ് പള്ളിയിൽ വച്ച് നടത്തപ്പെടും.
പുലിക്കോട്ടിൽ സിസിലിയാണ് ഭാര്യ. മക്കൾ ജോസഫ് (ദുബായ്), മിനി, ഷൈനി, സാലി. മരുമക്കൾ ജിന്നി, തോമസ്, പീറ്റർ, ജോയ്. കോവിഡ് പ്രോട്ടോക്കോൾ നിബന്ധനകൾ പാലിച്ച് ആയിരിക്കും ചടങ്ങു നടത്തപ്പെടുക.