വെള്ളിയാഴ്ച യുഎഇയില്‍ 1974 പേർക്കും സൗദി അറേബ്യയില്‍ 1056 പേർക്കും കോവിഡ് സ്ഥിരീകരിച്ചു

വെള്ളിയാഴ്ച യുഎഇയില്‍ 1974 പേർക്കും സൗദി അറേബ്യയില്‍ 1056 പേർക്കും  കോവിഡ് സ്ഥിരീകരിച്ചു

ജിസിസി: യുഎഇയില്‍ ഇന്നലെ 1974 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1836 പേർ രോഗമുക്തി നേടി. 204093 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 520236 പേരില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ 500779 പേർ രോഗമുക്തി നേടി. 1587 പേരാണ് മരിച്ചത്.

അതേസമയം യുഎഇയില്‍ വാക്സിനേഷന്‍ വിതരണം പുരോഗമിക്കുകയാണ്. ഇതുവരെ 10,547,584 വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. അതായത് 106.64 എന്നതാണ് വാക്സിന്‍ ശരാശരി.


സൗദി അറേബ്യയില്‍ 1056 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 1071 പേർ രോഗമുക്തി നേടി.11 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. റിയാദിലാണ് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം റിപ്പോർട്ട് ചെയ്തത്. 446 പേരില്‍. മക്കയില്‍ 253 പേരിലും കിഴക്കന്‍ പ്രവിശ്യയില്‍ 136 പേരിലും രോഗം സ്ഥിരീകരിച്ചു. രാജ്യത്ത ഇതുവരെ 417363 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 400580 പേർ രോഗമുക്തി നേടി. 6957 പേരാണ് മരിച്ചത്. 9826 ആണ് ആക്ടീവ് കേസുകള്‍. 1335 പേരാണ് ഗുരുതരാവസ്ഥയിലുളളത്.


കുവൈറ്റില്‍ 1429 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 1444 പേർ രോഗമുക്തിനേടി. ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 273991 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. 257261 പേർ രോഗമുക്തി നേടി. 1563 പേരാണ് മരിച്ചത്. 15167 ആണ് ആക്ടീവ് കേസുകള്‍. ഇതില്‍ തന്നെ 219 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്.


ബഹ്റിനില്‍ 1182 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1024 പേർ രോഗമുക്തി നേടി. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. 10360 ആണ് ആക്ടീവ് കേസുകള്‍.87 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാജ്യത്ത് ഇതുവരെ 693423 പേർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. 541747 പേർ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവരാണ്.


ഖത്തറില്‍ 676 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1593 പേർ രോഗമുക്തി നേടി. എട്ട് മരണവും റിപ്പോർട്ട് ചെയ്തു. 11218 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 15650 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെ 189544 പേരാണ് രോഗമുക്തി നേടിയത്.

ഒമാനില്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 193253 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 173123 പേർ രോഗമുക്തിനേടി. 96 പേരെയാണ് ഏറ്റവുമൊടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 2010 മരണവും റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.