നേമം പരീക്ഷണം പിഴച്ചോ?... കെ. മുരളീധരന്‍ തുടക്കം മുതല്‍ പിന്നില്‍

നേമം പരീക്ഷണം പിഴച്ചോ?... കെ. മുരളീധരന്‍ തുടക്കം മുതല്‍ പിന്നില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശ്രദ്ധേയമായ മണ്ഡലമാണ് നേമം. ഈ മണ്ഡലത്തെ ചൊല്ലി കേരളം പല തട്ടിലായി വിവിധ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി. ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ മണ്ഡലമാണ് നേമം.

നേമത്തെ ചൊല്ലി കേരളത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായ ആശയക്കുഴപ്പത്തിന് കയ്യും കണക്കുമില്ല.മണ്ഡലം പിടിക്കാന്‍ ജയന്റ് കില്ലറെന്ന പേരിട്ട് കരുത്തനായ കെ. മുരളീധരനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ഏറ്റവും ഒടുവില്‍ വരുന്ന വിവരങ്ങള്‍ പ്രകാരം നേമം ബി.ജെ.പിയുടെ കോട്ട തന്നെയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മണ്ഡലത്തില്‍ മത്സരം ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ്. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചതാണ് മുരളീധരന്‍ പിന്നിലേക്ക് പോകാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വോട്ടെണ്ണല്‍ തുടങ്ങി ഒരോ മണിക്കൂറിലും കൃത്യമായ ലീഡ് നില എന്‍.ഡി.എ. സ്ഥാനാര്‍ഥി കുമ്മനം നിലനിര്‍ത്തിയിരുന്നു. മണ്ഡലത്തില്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കുമുള്ളത്ര സംഘടനാ സംവിധാനം യു.ഡി.എഫിനില്ല. ഈ പ്രതിസന്ധി മുരളീധരന്റെ പ്രതിഛായയിലൂടെ മറികടക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇനി അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

മുന്‍നിര നേതാക്കള്‍ പോലും മത്സരിക്കാന്‍ മടിച്ച നേമത്ത് ധീരതയോടെ എത്തിയ മുരളീധരന് പക്ഷെ മണ്ഡലം പിടിച്ചെടുത്ത് കോണ്‍ഗ്രസില്‍ അതികായനാകാന്‍ സാധിക്കാതെ പോകുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന സൂചനകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.