ഈരാറ്റുപേട്ട: പിസി ജോര്‍ജിന്റെ തോല്‍വിക്ക് പിന്നാലെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍. പിസി ജോര്‍ജിന്റെ ജനന തീയതിയും വോട്ടെണ്ണല്‍ ദിനമായ ഇന്നു മരണതീയതിയായും നല്‍കിയാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.
പിസി ജോര്‍ജിന്റെ പ്രചരണ പോസ്റ്ററിന് മുകളിലായി ജനന തീയതിയും മരണ തീയതിയും ഒട്ടിച്ചുവെക്കുകയായിരുന്നു. ഒപ്പം നേര് എന്നുള്ളിടത്ത് 'ചത്തു' എന്നും മാറ്റി എഴുതി.
ഫ്‌ളക്‌സിലെ പിസിയുടെ മുഖം കരി ഉപയോഗിച്ച വികൃതമാക്കിയിട്ടുണ്ട്. ഇതിന് പുറമേ 'നമ്മള്‍ ഈരാറ്റുപേട്ടക്കാര്‍'എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും പിസി ജോര്‍ജിനെതിരെ പോസ്റ്റര്‍ ഉണ്ട്. ഒരാളെ സംസ്കരിക്കുമ്പോൾ ചൊല്ലുന്ന വചനങ്ങളാണ് ക്യാപ്ഷനായി നല്‍കിയത്. പിസി ജോർജിനെ തോൽപ്പിച്ച് പൂഞ്ഞാറിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് വിജയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.