നിയമസഭയ്ക്ക് കരുത്ത് പകരാന്‍ ഈ പതിനൊന്ന് വനിതകള്‍

നിയമസഭയ്ക്ക് കരുത്ത് പകരാന്‍ ഈ പതിനൊന്ന് വനിതകള്‍

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോഴും വനിത സാനിധ്യത്തില്‍ വലിയ മുന്നേറ്റമൊമില്ല. കഴിഞ്ഞ തവണ എട്ട് പേരാണെങ്കില്‍ ഇത്തവണ 11 വനിതകളാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പത്ത് പേര്‍ എല്‍ഡിഎഫില്‍ നിന്നും ഒരാള്‍ യുഡിഎഫില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മട്ടന്നൂരില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ആരോഗ്യമന്ത്രി കെകെ ശൈലജ വിജയിച്ചത്. 61,9035 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെകെ ശൈലജ ആര്‍എസ്പിയുടെ ഇല്ലിക്കല്‍ അഗസ്തിയെ പരാജയപ്പെടുത്തി. 2016 ല്‍ കൂത്തുപറമ്പില്‍ മത്സരിച്ച ശൈലജ ഇത്തവണ മട്ടന്നൂരില്‍ മണ്ഡലം മാറി പരീക്ഷിച്ചാണ് ഈ വിജയം കരസ്ഥമാക്കിയത്. വടകര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍എംപി നേതാവ് കെകെ രമ 7491 വേട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് എത്തുന്നത്. 2016 ല്‍ വടകരയില്‍ മത്സരിച്ച രമ 20504 വോട്ട് നേടിയിരുന്നു.

ആറന്മുളയില്‍ 13,853 വോട്ടിനാണ് വീണ ജോര്‍ജ് വിജയിച്ചത്. യുഡിഎഫിലെ കെ ശിവദാസന്‍ നായരാണ് വീണയുടെ എതിര്‍സ്ഥാനാര്‍ത്ഥി. 2016-ല്‍ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോര്‍ജ് ആറന്മുളയില്‍നിന്ന് വിജയിച്ചത്.കൊയിലാണ്ടി മണ്ഡലത്തില്‍ യുഡിഎഫിലെ എന്‍ സുബ്രഹ്മണ്യനെതിരെ 7431 വോട്ടിനാണ് കാനത്തില്‍ ജമീല വിജയിച്ചത്. നിലവില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാണ് കാനത്തില്‍ ജമീല. രണ്ടാം തവണയാണ് കായംകുളം മണ്ഡലത്തില്‍ പ്രതിഭ വിജയിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ 6,270 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവര്‍ മറികടന്നത്.ഇത്തവണ കായംകുളം പാര്‍ട്ടിക്കുള്ളില്‍ നിരവധി പ്രതിസന്ധികള്‍ നില്‍ക്കെയാണ് പ്രതിഭയുടെ വിജയം. 2006, 2011 നിയമസഭാ തെരെഞ്ഞടുപ്പില്‍ സിപിഎമ്മിന്റെ സി കെ സദാശിവന്‍ ആണ് ഇവിടെ നിന്നും വിജയിച്ചത്. 2016ല്‍ യു പ്രതിഭ കോണ്‍ഗ്രസ് നേതാവ് എം ലിജുവിനെ വീഴ്ത്തിയാണ് സഭയിലെത്തിയത്.

കൊല്ലം ചടയമംഗലത്ത് നിന്നും 10923 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിഞ്ചുറാണി വിജയിച്ചത്. യുഡിഎഫിന്റെ എംഎം നസീറിനെതിരെയാണ് വിജയം.യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംഎല്‍എയുമായ ഷാനിമോള്‍ ഉസ്മാനെതിരെ 6077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദലീമയുടെ വിജയം. നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടാണ് ദലീമ. 31636 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആറ്റിങ്ങളില്‍ ഒഎസ് അംബിക ജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായ പി സുധീറിനേയും യുഡിഎഫ് ആര്‍എസ്പി സഖ്യ സ്ഥാനാര്‍ത്ഥിയുമായ എ ശ്രീധരനേയും തോല്‍പ്പിച്ചാണ് അംബിക വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശാന്തകുമാരി 3214 വോട്ടിനാണ് കോങ്ങാട് മണ്ഡലത്തില്‍ വിജയിച്ചത്. യുസി രാമനും ബിജെപിയുടെ സുരേഷ് എമ്മുമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍. ഇരിങ്ങാലക്കുടയില്‍ 5949 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്‍ ബിന്ദുവിന്റെ വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ് എന്നിവരെ പിന്തള്ളിയാണ് വിജയം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.