യാത്രാവിലക്ക് നീട്ടി; ആശങ്കയോടെ യുഎഇ പ്രവാസികള്‍

യാത്രാവിലക്ക് നീട്ടി; ആശങ്കയോടെ യുഎഇ പ്രവാസികള്‍

ദുബായ് : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ 14 ദിവസത്തിനിടയിൽ ഇന്ത്യ സന്ദ‍ർശിച്ചവർക്കുള്‍പ്പടെ പ്രവേശന വിലക്ക് യുഎഇ നീട്ടിയതോടെ അവധിക്കും മറ്റും നാട്ടിലേക്ക് പോയ ആയിരങ്ങള്‍ ആശങ്കയിലായി. യുഎഇയിലേക്ക് എത്താന്‍ ബദല്‍ മാർഗങ്ങളുണ്ടോയെന്നുളള അന്വേഷണത്തിലാണ് പലരും. അടുത്ത ഒരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രാ വിലക്ക് നീട്ടുന്നതായി വ്യോമയാനമന്ത്രാലയവും ദേശീയ ദുരന്തനിവാരണസമിതിയും സിവില്‍ ഏവിയേഷനുമാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നതിന് തടസങ്ങളില്ല. യു.​എ.​ഇ പൗ​ര​ന്മാ​ർ, ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്​​ഥ​ർ, ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ എ​ന്നി​വ​ർ​ക്കും യു.​എ.​ഇ​യി​ലേ​ക്ക്​ വ​രുന്നതിന് അനുമതിയുണ്ട്. ക‍ർശന നിബന്ധനകളോടെ ചെറുവിമാനങ്ങള്‍ക്കും സർവ്വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം വിമാനസർവ്വീസുകളുടെ യാത്രാനിരക്ക് സാധാരണക്കാരന് താങ്ങാനാവില്ല. അത്യാവശ്യക്കാർക്ക് ചെറിയ ജെറ്റ് വിമാനങ്ങളില്‍ എത്താമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

എന്നാൽ, 15200 ദിർഹം മുതൽ 16700 ദിർഹം വരെയാണ്​ ടിക്കറ്റ്​ നിരക്ക്​. മുംബൈ, കൊച്ചി, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബായിലെ മക്തൂം വിമാനത്താവളത്തിലേക്കാണ് അനുമതി ലഭിച്ചിട്ടുളളത്. സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും വ്യാപകമാണ്. എന്നാല്‍ ടിക്കറ്റിന് തുക മുടക്കും മുന്‍പ് സർവ്വീസ് നടത്തുന്നവരുടെ അംഗീകാരമുള്‍പ്പടെയുളള കാര്യങ്ങള്‍ ഉറപ്പുവരുത്തണം. അങ്ങനെ രാജ്യത്ത് പ്രവേശിക്കുന്നവർ കോവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കുകയും വേണം.

യാ​ത്ര​ക്ക്​ 48 മ​ണി​ക്കൂ​ർ മു​മ്പ്​ ​ ന​ട​ത്തി​യ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധം. യു.​എ.​ഇ​യി​ലെ​ത്തി 10​ ദി​വ​സം ക്വാറന്റീനി​ൽ ക​ഴി​യ​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങു​മ്പോഴും നാ​ലാം ദി​വ​സ​വും എ​ട്ടാം ദി​വ​സ​വും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​​ധി​കൃ​ത​ർ അറിയിച്ചിട്ടുണ്ട്. പെരുന്നാളിലും തെരഞ്ഞെടുപ്പിനും മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കുമായി നാട്ടിലേക്ക് അവധിക്കായി പോയ ആയിരക്കണക്കിന് സാധാരണക്കാരായ പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരിച്ചെത്തണമെങ്കില്‍ ഇനിയും കാത്തിരിക്കണമെന്നർത്ഥം.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള വിമാനസർവ്വീസുകള്‍ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അനുമതിയില്ല


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.