ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന മാധ്യമ സംസ്കാരം

ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന മാധ്യമ സംസ്കാരം

നെടുംകുന്നം സെ. തെരേസാസ് സ്കൂളിലെ പ്രഥമാധ്യാപികയായ സന്യാസിനിയുടെ ഓണാശംസകൾക്കെതിരെ കേരളത്തിലെ ഒരു പ്രമുഖ ചാനൽ നൽകിയ വാർത്ത കാണാൻ ഇടയായി. തന്‍റെ വിദ്യാലയത്തിലെ കുട്ടികളുടെ നന്മയെ മുൻനിർത്തി സംസാരിച്ച പ്രധാന അധ്യാപികയെ മത വിശ്വാസം വ്രണപ്പെടുത്തി സംസാരിച്ചു എന്നാരോപിച്ചായിരുന്നു വാർത്ത നൽകിയത്. മനസ്സിൽ പോലും വർഗീയത വിചാരിക്കാതെ സംസാരിക്കാത്തപ്പോൾ അത് വർഗീയതയായി തോന്നിയവർ എതിർത്തു. പ്രമുഖ ചാനൽ ഇത് വിവാദമാക്കുകയും, തുടർന്ന് ഹിന്ദു ഐക്യ വേദിയുടെ പരാതിയെ തുടർന്ന് സിസ്റ്റർ കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ പോയി മാപ്പ് എഴുതിക്കൊടുത്തു. എന്നിട്ടും പകയടങ്ങാത്ത ഹിന്ദു ഐക്യവേദിയുടെ നിർബന്ധനത്തിന് വഴങ്ങി പരസ്യമായി അത് ഉറക്കെ വായിച്ചു. അതോടെ ആ സംഭവം അവിടെ തീരേണ്ടതല്ലേ. തന്‍റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റിന് ക്ഷമ എഴുതി നൽകുകയും വായിച്ചു കേൾപ്പിക്കുകയും ഒക്കെ ചെയ്‌തിട്ടും കലി അടങ്ങാത്ത ചിലരുണ്ട്

വരികൾക്കിടയിലൂടെ വായിച്ച് വർഗീയത പകർന്നത് മാധ്യമമോ അതോ കന്യാസ്ത്രീയോ? സമൂഹത്തിൽ നീതി നിഷേധിക്കപ്പെട്ടവരുടെ ഭാഗത്തുനിന്ന് ചിന്തിച്ച് അവർക്ക് ഉയിർത്തെഴുന്നേൽപിൻറെ ആശംസകൾ നേർന്ന സന്യാസിനിയെ ഇന്ന് സമൂഹം വേട്ടയാടുന്നുണ്ട്. താൻ പറഞ്ഞു വെച്ചതിൽ എന്തെങ്കിലുമൊക്കെ പൊരുത്തക്കേടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ, ചിലരുടെ വേദനയ്ക്ക് കാരണം ആയിട്ടുണ്ടെങ്കിൽ അതിനെല്ലാം മാപ്പ് ചോദിച്ച ആ കന്യാസ്ത്രീയോട് എന്തുകൊണ്ടോ ചില വ്യക്തികളോ ചില മാധ്യമങ്ങളോ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി പ്രതികരിക്കാൻ ശ്രമിക്കുന്നില്ല. കാരണം അവർക്ക് വേണ്ടത് നന്മയല്ല മറിച്ച് വർഗ്ഗീയതയാണ്. കർത്താവിൻറെമണവാട്ടിമാർ എന്നും അവഹേളിക്കക്കപ്പെടേണ്ടവർ എന്നുള്ള വിഷം സമൂഹ മധ്യത്തിലേക്ക് എറിഞ്ഞു കൊടുക്കുവാൻ വേണ്ടി ശ്രമിക്കുന്നവരാണ് അവർ. സമൂഹമാധ്യമങ്ങളിലും വാർത്താ ചാനലുകളിലും സ്ത്രീയെ സ്ത്രീയെന്ന്‌ പോലും വിളിച്ചാൽ പ്രതികരിക്കുന്ന ഒരുപാട് നവോത്ഥാന നായകന്മാർ എന്തുകൊണ്ടോ ഇതിനെയൊക്കെ കണ്ണടച്ചു ഇരുട്ടാക്കുന്നുണ്ട്. ഇതിനെയൊക്കെ കണ്ണടച്ച് കളയുന്നതിന് കാരണം ചരിത്രം പഠിക്കാത്തതുകൊണ്ടാണ്. നമ്മുടെ വളർച്ചയ്ക്ക് കാരണമായ കാര്യങ്ങളെ തിരിച്ചറിയാത്തതുകൊണ്ടാണ്. സമൂഹത്തിൽ നന്മയുടെ സംഭാവനകൾ നൽകിയവരെ അംഗീകരിച്ചില്ലെങ്കിലും അവരുടെ ഭാഗത്തു നിന്ന് പറ്റിയ ചെറിയ തെറ്റുകളെ എടുത്തു ഉയർത്തിക്കാട്ടി തെജോവധം ചെയ്യാതിരിക്കുന്നതാണ് പക്വത.

വിദ്യാഭ്യാസം എന്നത് ഒരു വരേണ്യവർഗത്തിന് മാത്രം അവകാശമായിരുന്ന ഒരു കാലഘട്ടത്തിൽ ഇതിനൊരു മാറ്റം വരുത്തി എല്ലാ തുറയിലുഉള്ളവർക്കും വിദ്യാഭ്യാസത്തിന്‍റെ പാഠങ്ങൾ പകർന്ന് നൽകിയവരാണ് ക്രൈസ്തവ സന്ന്യാസിനിമാർ. വിദ്യാഭ്യാസത്തിന്‍റെ ആധുനികവൽക്കരണത്തിന് തുടക്കം കുറിച്ചവർ. ആതുരശുശ്രൂരംഗംഗം എല്ലാവർക്കും സംലഭ്യമാക്കി അങ്ങനെ സേവനത്തിന്‍റെ വ്യക്തിമുദ്ര പതിപ്പച്ചവരായിരുന്നു ക്രൈസ്തവ സന്ന്യാസിനിമാർ. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ കണ്ടെത്തി അവർക്ക് ജീവിതത്തിലേക്കുള്ള വഴിയും വകയും കൊടുത്തവർ ആയിരുന്നു അവർ. സമൂഹത്തിൽ ദാരിദ്ര്യനിർമാർജനം കൊണ്ടു വരുവാൻ പരിശ്രമിച്ച് അങ്ങനെ സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവരെ കൂടി ഉയർത്തി സമൂഹ ശുശ്രൂഷയുടെ പുതിയ വാതായനങ്ങൾ തുറന്നിട്ടവർ. ഇങ്ങനെ സമൂഹനന്മക്ക് വേണ്ടി പ്രവർത്തിച്ച ക്രൈസ്തവസമൂഹത്തെ മോശമായി ചിത്രീകരിച്ച് കാണിക്കുന്ന തരത്തിലുള്ള പ്രവണത ഇന്ന് മാധ്യമങ്ങളിൽ കൂടിവരുന്നുണ്ട്.

പള്ളികളോടു ചേർന്നുണ്ടാക്കിയ പള്ളിക്കൂടങ്ങളുടെ വാതിലുകൾ ജാതിമതഭേദമേതുമില്ലാതെ എല്ലാവർക്കുമായി തുറന്നുകൊടുത്തു. വിദ്യാഭ്യാസം തങ്ങളെ ചിന്തിപ്പിക്കുമെന്നും അതുവഴി താനും തന്‍റെ സമൂഹവും ഉന്നതിപ്രാപിക്കുമെന്നും മനുഷ്യൻ തിരിച്ചറിഞ്ഞു. വായനയിലൂടെ ലോകത്ത് നടക്കുന്നതെന്താണെന്ന് മനസിലാക്കാനും അനീതികൾക്കെതിരെ പ്രതികരിക്കാനും തുടങ്ങി. എന്നാൽ ജാതി, മത, വർഗ, വർണഭേദമെന്യേ എല്ലാവർക്കും വിദ്യ എന്ന അമൃതം പകർന്നുനൽകിയ ഒരു സമുദായത്തിന്‍റെ പ്രതിനിധികൾ ചില പ്രത്യേക അജണ്ടകളുടെ ഭാഗമായി ഏതാനും നിക്ഷിപ്ത താൽപര്യക്കാരിലൂടെ സാമൂഹ്യമാധ്യമങ്ങളിലും വാർത്താചാനലുകളിലെ അന്തചർച്ചകളിലും താറടിക്കപ്പെടുകയും തേജോവധം ചെയ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

റേറ്റിംഗ് കൂട്ടാൻ സഭാവിരുദ്ധത

കേരളത്തിൽ മാധ്യമപ്രവർത്തനത്തിന് ആദ്യമായി തുടക്കംക്കുറിച്ചത് ഹെർമൻ ഗുണ്ടർട്ട് ആണ്. 1847 ജൂണിൽ ആദ്യത്തെ മലയാളം മാസിക രാജ്യസമാചാരം അദ്ദേഹം പുറത്തിറക്കി. മലയാളി അഭിമാനത്തോടെ കരുതുന്ന രാജ്യസമാചാരം പക്ഷെ എഴുതിയത് തമിഴനായ കന്യാകണ്ടു ആണ്. പക്ഷേ ഇന്ന് മാധ്യമങ്ങൾ ക്രൈസ്തവസമൂഹത്തെ മോശമായി ചിത്രീകരിച്ച് സംസാരിക്കു ന്നതുപോലെ സാമ്പത്തിക ലാഭത്തിനോ മതപരിവർ ത്തനത്തിനോ വേണ്ടി ആയിരുന്നില്ല ഇത് പുറത്തിറക്കിയിരുന്നത്. രാജ്യത്തെ വാർത്തകൾ ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശം മാത്രമേ രാജ്യസമാചാരത്തിന് ഉണ്ടായിരുന്നുള്ളൂ. ആദ്യമായി സാധാരണ മലയാളി ഒരു ഭൂപടം പരിചയപ്പെട്ടത് രാജ്യസമാചാരത്തിലൂടെയാണ്. രാജ്യസമാചാരം പുറത്തിറക്കിയത് ബേസിൽ ഇവാഞ്ചലിക്കൽ മിഷൻ സൊസൈറ്റിയാണ്, അതും തികച്ചും സൗജന്യമായി.

ഇന്ന് മാധ്യമ പ്രവർത്തനം ഒരു കച്ചവടമാണ്. രാജ്യസമാചാരത്തിന്‍റെ ഒരു ലക്കത്തിലും ആരോടും ക്രിസ്ത്യാനി ആകാൻ പറഞ്ഞിരുന്നില്ല. ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവ്, രാജ്യസമാചാരം അച്ചടിച്ച തുടങ്ങിയ അവിടം ഇന്ന് ഒരു ഓട്ടുകമ്പനിയുടെ ആസ്ഥാനമായി പ്രവർത്തിക്കുകയാണ്. മാധ്യമങ്ങൾക്ക് അടിത്തറപാകിയ വ്യക്തിയെ മാധ്യമങ്ങൾ മറന്നിരിക്കുന്നു. ആദ്യത്തെ ഡിക്ഷ്ണറി എഴുതിയ ഗുണ്ടർട്ട് അദ്ദേഹത്തിന് ഡിക്ഷ്ണറി എഴുതുവാനുള്ള വാക്കുകൾ ലഭിച്ചത് ചന്തകളിൽ കൂടിയുള്ള യാത്രകളിൽ നിന്നായിരുന്നു. ഇത്രത്തോളം മാധ്യമ മേഖലയ്ക്ക് സംഭാവന ചെയ്ത ക്രൈസ്തവ സമുദായത്തിനെതിരെയാണ് ഇന്ന് പല മാധ്യമങ്ങളും നിലകൊള്ളുന്നത്. പുറമേ നിഷ്പക്ഷതയുടെ കുപ്പായമണിയുന്നുവെങ്കിലും സഭയ്ക്കെതിരെ അസത്യങ്ങളും അർധസത്യങ്ങളും പടച്ചുവിടുന്ന നുണഫാക്ടറികളായി പല മാധ്യമങ്ങളും അധഃപതിച്ചിരിക്കുന്നു. യഥാർത്ഥ മാധ്യമ ധർമ്മം നടത്തിയാൽ ഹെർമൻ ഗുണ്ടർട്ടിന്‍റെ അച്ചടി ശാലയ്ക്ക് സംഭവിച്ചത് പോലെ ഓട് ഫാക്ടറികളായി തങ്ങളുടെ മാധ്യമ സ്ഥാപനവും മാറുമോ എന്ന പേടിയാണ് പലരെയും ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നത്.

സമൂഹ നന്മയെക്കാൾ സാമ്പത്തികമായുള്ള ഉയർച്ചയാണല്ലോ ഇന്നത്തെ മാധ്യമങ്ങൾ ലക്ഷ്യമിടുന്നത്. മാധ്യമങ്ങൾക്ക് പിടിച്ചുനിൽക്കാൻ എത്ര വികാരമുണർത്തിയാലും തിരിച്ചു നിശബ്ദമായി ഇരിക്കുന്ന ഒരു നിഷ്കളങ്ക സമൂഹത്തെ വേണം. അതിനായി അവർ എക്കാലവും കണ്ടെത്തിയിട്ടുള്ളത് ക്രൈസ്തവ സന്യാസിനികളെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ആണ്.

സോഷ്യൽ മീഡിയയുടെ ദിവസേനയുള്ള ട്രെൻഡിങ് അനുസരിച്ചാണ് ഇന്ന് മാധ്യമങ്ങൾ അന്തി ചർച്ചകൾ നടത്തുന്നത്. സോഷ്യൽ മീഡിയ തെറ്റായി ചിത്രീകരിച്ചത് ശരിയാണ് എന്ന് സമർഥിക്കാൻ വേണ്ടി, ബഹുജന പങ്കാളിത്തം ലഭിക്കുവാൻ വേണ്ടി ട്രെൻഡിങ് ആകുവാൻ വേണ്ടി, ഇത്തരം ചർച്ചകൾ നടത്തപെടുമ്പോൾ അവർ അതിന് ആനുപാതികമായ വ്യതികളെ മാത്രമേ ക്ഷണിക്കു. അതിന് ആനുപാതികമായ വ്യക്തികളെ വിളിച്ചുകൂട്ടി അവതരിപ്പിക്കുമ്പോൾ യഥാർത്ഥത്തിൽ എത്തേണ്ട ഉത്തരങ്ങളിൽ അല്ല മാധ്യമചർച്ചകളെ എത്തിക്കുന്നത്. ആഗ്രഹിക്കുന്ന ഉത്തരങ്ങളിലേക്കുള്ള ചോദ്യങ്ങൾ ക്രമപ്പെടുത്തി ചില സ്വാർത്ഥ താല്പര്യങ്ങൾ ഉള്ള ഇത്തരം ചർച്ചകൾ ജനമനസുകളിലേക്ക് തെറ്റായ ധാർമികത മാത്രമേ കടത്തിവിടുന്നുള്ളു.

ആയിരം പേർക്ക് സാമ്പാർ വിളമ്പിയപ്പോൾ ഒരു വ്യക്തി പറഞ്ഞത് സാമ്പാറിന് ഉപ്പു കുറവാണെന്ന്. ബാക്കി 999 പേരും പറഞ്ഞു സാമ്പാർ ഗംഭീരമായിരുന്നുവെന്ന്. ഒരു വ്യക്തിയെ മാത്രമെടുത്ത് അന്ന് സാമ്പാറിനെക്കുറിച്ചുള്ള ചർച്ച നടത്തുമ്പോൾ 999 പേരെയും കുറ്റപ്പെടുത്തി സംസാരിക്കുമ്പോൾ യഥാർത്ഥ ശരിയുടെ വ്യക്തിത്വം കളങ്കപ്പെടുന്നുണ്ട്. ലക്ഷ്യം ഒന്നാണ് യഥാർത്ഥ ശരിയെ പുറത്തുകൊണ്ടുവരിക എന്നുള്ളതല്ല ചിലരുടെയൊക്കെ സ്ഥാപിതതാൽപര്യങ്ങളെ തൃപ്തിപ്പെടുത്തുക എന്നുള്ളതാണ്. കോർപറേറ്റുകൾക്ക് വളർന്നു വരണമെങ്കിൽ എല്ലാത്തിനെയും കച്ചവടം ആയി കരുതണം. സഭയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നിലനില്കുന്നയിടത്തോളം കാലം അത് അവർക്കൊരു വിലങ്ങുതടി തന്നെയാണ്. അതിനാൽ അവർ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നു. സഭയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ അടിത്തറയായ സന്ന്യാസവും പൗരോഹിത്യവും നശിച്ചാൽ ഇത് സാധിക്കുമെന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ട് അതിനെ തകർക്കാൻ സാധിക്കുന്ന തരത്തിലോക്കെ അവർ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

ഒരു സമൂഹം മുഴുവൻ അമ്മയെന്ന് വിളിച്ച് ചേർത്ത് നിർത്തിയവരെ വേശ്യയെന്നും വെപ്പാട്ടി എന്ന് വിളിച്ച സാമുവേൽ കൂടലിനെ പോലെയുള്ളവർക്കെതിരെ പ്രതികരിക്കാൻ ഒരു മാധ്യമവും തയ്യാറാകുന്നില്ല. അപക്വമായ വ്യക്തിത്വത്തിന് ഉടമയായ സാമുവൽ കൂടലിനെ പോലെയുള്ളവർക്കെതിരെ പ്രതികരിക്കാൻ തയ്യാറാകാത്ത മാധ്യമ ധർമ്മം ആണ് ചോദ്യം ചെയ്യപ്പെടേണ്ടത്. കാരണം അവർക്ക് വേണ്ടത് വർഗീയതയുടെ വിഷം തുപ്പുന്ന സർപ്പങ്ങളെയാണ്. മനസ് തിന്മയുടെയും ലൈംഗീക വൈകൃതങ്ങളുടെയും ഈറ്റില്ലം ആക്കിയവർക്ക് ഇങ്ങനെയേ സംസാരിക്കാൻ സാധിക്കു. എന്തിലും തിന്മ മാത്രം കാണുന്ന കപട സദാചാരവാദികളുടെ വായിൽ നിന്ന് നന്മ ആരും പ്രതീഷിക്കരുത്. തെറ്റുപറ്റിയാൽ തിരുത്തേണ്ടത് ആവശ്യമാണ്. ഇവിടെ തിരുത്തിയിട്ടുണ്ട്. തിരുത്തിയിട്ടും വീണ്ടും പറ്റിയ തെറ്റിനെ ഉയർത്തിക്കാട്ടി സമൂഹമധ്യത്തിൽ തരംതാഴ്ത്തി കാണിക്കുന്നത് സാഡിസം ആണ്. സാമുവേൽ കുടലിനെ പോലെയുള്ള സാഡിസ്റ്റുകൾക്കെതിരെ നമ്മൾ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.