ലോക സാമ്പത്തിക മേഖലയുടെ നിയന്ത്രണത്തിന് വേണ്ടി പ്രാർത്ഥിക്കുക:മെയ്‌മാസ പ്രാർത്ഥനാ നിയോഗം പങ്ക് വച്ച് മാർപാപ്പ

ലോക സാമ്പത്തിക മേഖലയുടെ നിയന്ത്രണത്തിന് വേണ്ടി പ്രാർത്ഥിക്കുക:മെയ്‌മാസ പ്രാർത്ഥനാ നിയോഗം പങ്ക് വച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി :2021 മെയ് മാസത്തിലെ പ്രാർത്ഥനാ നിയോഗം പങ്ക് വച്ച് ഫ്രാൻസിസ് പാപ്പാ. സാമ്പത്തിക വിപണിയിലെ ഊഹക്കച്ചവടങ്ങൾ പരിമിതപ്പെടുത്തണമെന്നും സാധാരണക്കാരെ സംരക്ഷിക്കണമെന്നും പാപ്പാ തന്റെ ഈ മാസത്തെ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ജോലിസാധ്യതകൾ സൃഷ്ടിക്കുന്ന യഥാർത്ഥ സാമ്പത്തിക മേഖല പ്രതിസന്ധിയിലാണ്. അനേകർ ജോലി ഇല്ലാതെ ഉഴലുന്നു. അപ്പോഴും സാമ്പത്തിക മേഖല സജീവമാണ്.

സമ്പദ്‌വ്യവസ്ഥ ഉന്നതിയിലാണ്, എന്നാൽ അത് സാധാരണ പൗരനിൽനിന്നും വളരെ അകലെയാണ്. സാമ്പത്തിക മേഖല നിയന്ത്രണാതീതമായാൽ, അത് നമ്മെ നിയന്ത്രിക്കുന്ന ചില നയങ്ങളായി മാറും. ഇന്നത്തെ സാഹചര്യം അപകടകരവും സുസ്ഥിരമല്ലാത്തതുമാണ്.ദരിദ്രർക്ക് വേദനാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാവാതിരിക്കാൻ സാമ്പത്തിക രംഗത്തെ ഊഹക്കച്ചവടം ശ്രദ്ധാപൂർവം നിയ ന്ത്രിക്കണം.

ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കുന്ന ഒരു മാധ്യമമാകട്ടെ സാമ്പത്തികമേഖല എന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. സാമ്പത്തികരംഗം ഒരുതരത്തിലുള്ള സേവനവും തങ്ങളുടെ പൊതുഭവനത്തെ പരിപാലിക്കുന്നതിനുമുള്ള ഒരു ഉപകാരണവുമാവട്ടെ. നീതിപരവും സുസ്ഥിരവും ആരെയും പുറന്തള്ളാത്തതുമായ ഒരു സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു.

"നമുക്ക് ഇത് ചെയ്യാൻ കഴിയും" പാപ്പ ഉറപ്പിച്ച് പറഞ്ഞു. "സാമ്പത്തിക വിപണികളെ നിയന്ത്രിക്കുന്നതിനും പൗരന്മാരെ അതിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ധനകാര്യ ചുമതലയുള്ളവർ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം."

മാർപാപ്പയുടെ ഈ വർഷത്തെ ഓരോ മാസത്തേയും നിയോഗങ്ങൾ :

ജനുവരി 2021

മനുഷ്യ സാഹോദര്യം: മറ്റു മതങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി പൂർണ്ണമായി കൂട്ടായ്മയിൽ ജീവിക്കാനും, എല്ലാവർക്കുമായി പരസ്പരം പ്രാർത്ഥിക്കാനും,കർത്താവ് നമുക്ക് കൃപ നൽകട്ടെ.

ഫെബ്രുവരി 2021

സ്ത്രീകൾക്കെതിരായ അതിക്രമം: അക്രമത്തിന് ഇരയായ സ്ത്രീകൾ സമൂഹത്താൽ സംരക്ഷിക്കപ്പെടാനും അവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കാൻ ശ്രദ്ധിക്കപ്പെടാനും പ്രാർത്ഥിക്കാം.

മാർച്ച് 2021

അനുരഞ്ജനത്തിന്റെ സംസ്കാരം:ദൈവത്തിന്റെ അനന്തമായ കരുണ ആസ്വദിക്കാനും അനുരഞ്ജനത്തിന്റെ കൂദാശ കൂടുതൽ ആഴത്തിൽ അനുഭസവവേദ്യമാക്കാനും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ഏപ്രിൽ 2021

മൗലികാവകാശങ്ങൾ: സ്വേച്ഛാധിപത്യത്തിനും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കും പ്രതിസന്ധിയിലായ ജനാധിപത്യ രാജ്യങ്ങൾക്ക് കീഴിലും മൗലികാവകാശങ്ങൾക്കായി പോരാടി ജീവൻ പണയപ്പെടുത്തുന്നവർക്കായി നമുക്ക് പ്രാർത്ഥിക്കാം.

മെയ് 2021
ലോക സാമ്പത്തികം:സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതിനും പൗരന്മാരെ അതിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ധനകാര്യ മേഖലയിലെ ഉത്തരവാദിത്തപെട്ടവർ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.

ജൂൺ 2021

വിവാഹത്തിന്റെ സൗന്ദര്യം: ക്രിസ്തീയ സമൂഹത്തിന്റെ പിന്തുണയോടെ വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുപ്പക്കാർക്കായി നമുക്ക് പ്രാർത്ഥിക്കാം: അവർ ഔദാര്യം, വിശ്വസ്തത, ക്ഷമ എന്നിവയോടുകൂടി സ്നേഹത്തിൽ വളരാൻ പ്രാർത്ഥിക്കാം

ജൂലൈ 2021

സാമൂഹിക സൗഹൃദം:സംഘർഷത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ, സംഭാഷണത്തിൽ സൗഹൃദത്തിന്റെ വാസ്തുശില്പികളാകാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിക്കാം.

ഓഗസ്റ്റ് 2021

സഭ:സുവിശേഷത്തിന്റെ വെളിച്ചത്തിൽ സ്വയം നവീകരിക്കപ്പെട്ട്‌ കൃപയും ശക്തിയും പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കത്തക്കവിധം വ്യാപാരിക്കാൻ നമുക്ക് സഭയ്ക്കായി പ്രാർത്ഥിക്കാം.

സെപ്റ്റംബർ 2021

പരിസ്ഥിതി സുസ്ഥിര ജീവിതശൈലി:ലളിതവും പാരിസ്ഥിതികവും സുസ്ഥിരവുമായ ഒരു ജീവിതശൈലി എല്ലാവരും തിരഞ്ഞെടുക്കാൻ പ്രാർത്ഥിക്കാം . ഈ കാര്യത്തിൽ യുവജനതയുടെ നിശ്ചയദാർഢ്യത്തിൽ സന്തോഷിക്കാം.

ഒക്ടോബർ 2021

മിഷനറി ശിഷ്യന്മാർ : സുവിശേഷത്തിന്റെ ചുവയുള്ള ഒരു ജീവിതത്തിന്റെ സാക്ഷികളായിക്കൊണ്ട്‌ , സ്നാനമേറ്റ ഓരോ വ്യക്തിയും സുവിശേഷവത്ക്കരണത്തിൽ പങ്കാളിയാകാനും, ദൗത്യനിർവഹണത്തിൽ പങ്ക് ചേരാനും ഇടയാവാനായി പ്രാർത്ഥിക്കാം.

നവംബർ 2021

വിഷാദം അനുഭവിക്കുന്ന ആളുകൾ: വിഷാദം അനുഭവിക്കുന്ന ആളുകൾക്കും അല്ലെങ്കിൽ ജീവിതം എരിഞ്ഞ് തീരുന്നവർക്കും ആവശ്യമായ പിന്തുണയും ജീവിതത്തിലേക്ക് വഴി തെളിക്കുന്ന വെളിച്ചവും ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.

ഡിസംബർ 2021

വചന പ്രഘോഷകർ: ദൈവവചനം പ്രഖ്യാപിക്കാൻ വിളിക്കപ്പെട്ട വചനപ്രഘോഷകർക്കായി നമുക്ക് പ്രാർത്ഥിക്കാം: ധൈര്യവും സർഗ്ഗാത്മകതയും പരിശുദ്ധാത്മാവിൽനിന്നു കിട്ടുന്ന ശക്തിയും നിറഞ്ഞ് അവർ വചനത്തിന് സാക്ഷികളാകട്ടെ.

മാർപാപ്പയുടെ മെയ് മാസത്തെ പ്രാർത്ഥനാ നിയോഗം പങ്ക് വച്ച് കൊണ്ടുള്ള വീഡിയോ വത്തിക്കാൻ ന്യൂസ് പുറപ്പെടുവിച്ചത്  കാണാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.



സ്ത്രീകളോടുള്ള ആക്രമണം മനുഷ്യരാശിയുടെ അധഃപതനം : ഫെബ്രുവരി മാസത്തെ പ്രാർത്ഥനാ നിയോഗം പങ്കുവച്ച് ഫ്രാൻസിസ് മാർപാപ്പ

ദൈവം ന്യായാധിപനല്ല ക്ഷമിച്ച് മടുക്കാത്ത സ്നേഹ നിധിയായ പിതാവാണ് ; ഫ്രാൻസിസ് മാർപാപ്പയുടെ മാർച്ച് മാസ നിയോഗ സന്ദേശം

മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണം : ഏപ്രിൽ മാസത്തെ പ്രാർത്ഥന നിയോഗം പങ്കുവച്ച് ഫ്രാൻസിസ് പാപ്പാ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26