വത്തിക്കാൻ: ഈ മസത്തെ പ്രാർത്ഥനാ നിയോഗവും പേപ്പൽ വിഡിയോയും പങ്കുവച്ച ഫ്രാൻസിസ് പാപ്പാ, മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുന്നവർക്ക് വേണ്ടി പ്രാര്ഥിക്കണമെന്ന് ആവശ്യപ്പെട്ടു. ഉത്ഥാനത്തിന്റെ പ്രകാശം സമ്മാനിക്കുന്ന ഈ മാസം മൗലിക അവകാശങ്ങൾക്കുവേണ്ടി പരിശ്രമിക്കുന്നവരുടെ സംരക്ഷണം എന്ന നിയോഗമാണ് വിശ്വാസി സമൂഹത്തിന് പാപ്പ കൈമാറിയിരിക്കുന്നത്. വിവിധ പ്രാർത്ഥനാ വിഷയങ്ങൾ ഓരോ മാസവും തിരഞ്ഞെടുത്ത് നൽകുന്നതിന്റെ ഭാഗമായാണിത്.
ദാരിദ്ര്യം, അസമത്വം, തൊഴിലില്ലായ്മ, ഭൂമി- പാർപ്പിടം ഇല്ലായ്മ, സാമൂഹിക- തൊഴിൽ അവകാശങ്ങളുടെ ലംഘനം എന്നിവയെ എതിർക്കാൻ ധൈര്യവും ദൃഢനിശ്ചയവും അനിവാര്യമാണ്. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ എല്ലാവർക്കും തുല്യമായി ലഭ്യമാകണം. എന്നാൽ, ചില സ്ഥലങ്ങളിൽ മനുഷ്യാവകാശങ്ങൾക്കായി പോരാടുന്നവർ വിചാരണപോലും ചെയ്യപ്പെടാതെ ജയിലിൽ അടക്കപ്പെടുന്നു. അതിനാൽ തന്നെ ജീവൻ പണയപ്പെടുത്തി മൗലിക അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കായി പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണെന്നും പാപ്പ പറഞ്ഞു.
ലോകത്തിന്റെ പല ഭാഗത്തും അത്യന്തം അപകടം നിറഞ്ഞതാണ് മൗലീകമായ മനുഷ്യാവകാശങ്ങൾക്കായി പോരാടുക എന്നത്. സേച്ഛാധിപത്യ ഭരണകൂടങ്ങളിൽ മാത്രമല്ല, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പല ജനാധിപത്യ രാജ്യങ്ങളിലേയും സ്ഥിതി സമാനമാണ്. അതുകൊണ്ടുതന്നെ മൗലീക അവകാശങ്ങൾ സംരക്ഷിക്കാൻ പരിശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താതെ അവർക്കൊപ്പം നാമും നമ്മുടെ പ്രാർത്ഥനയും ഉണ്ടാകണം;’ പേപ്പൽ നിയോഗം ഉൾക്കൊള്ളിച്ച് ‘പോപ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്വർക്ക്’ കഴിഞ്ഞ് ദിവസം പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ പാപ്പ പറഞ്ഞു.
‘പോപ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്വർക്ക്’ പ്രാർത്ഥനയിലൂടെയും പ്രവൃത്തിയിലൂടെയും ക്രൈസ്തവരെ നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ്. 1884ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിന്റെ തുടർച്ചയായി 1929ലാണ് ഈ കൂട്ടായ്മ പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് പ്രതിമാസ മധ്യസ്ഥ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ച് തുടങ്ങിയത്.
മാർപാപ്പയുടെ ഈ വർഷത്തെ ഓരോ മാസത്തേയും നിയോഗങ്ങൾ :
ജനുവരി 2021
മനുഷ്യ സാഹോദര്യം: മറ്റു മതങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി പൂർണ്ണമായി കൂട്ടായ്മയിൽ ജീവിക്കാനും, എല്ലാവർക്കുമായി പരസ്പരം പ്രാർത്ഥിക്കാനും,കർത്താവ് നമുക്ക് കൃപ നൽകട്ടെ.
ഫെബ്രുവരി 2021
സ്ത്രീകൾക്കെതിരായ അതിക്രമം: അക്രമത്തിന് ഇരയായ സ്ത്രീകൾ സമൂഹത്താൽ സംരക്ഷിക്കപ്പെടാനും അവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കാൻ ശ്രദ്ധിക്കപ്പെടാനും പ്രാർത്ഥിക്കാം.
മാർച്ച് 2021
അനുരഞ്ജനത്തിന്റെ സംസ്കാരം:ദൈവത്തിന്റെ അനന്തമായ കരുണ ആസ്വദിക്കാനും അനുരഞ്ജനത്തിന്റെ കൂദാശ കൂടുതൽ ആഴത്തിൽ അനുഭസവവേദ്യമാക്കാനും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഏപ്രിൽ 2021
മൗലികാവകാശങ്ങൾ: സ്വേച്ഛാധിപത്യത്തിനും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കും പ്രതിസന്ധിയിലായ ജനാധിപത്യ രാജ്യങ്ങൾക്ക് കീഴിലും മൗലികാവകാശങ്ങൾക്കായി പോരാടി ജീവൻ പണയപ്പെടുത്തുന്നവർക്കായി നമുക്ക് പ്രാർത്ഥിക്കാം.
മെയ് 2021
ലോക സാമ്പത്തികം:സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതിനും പൗരന്മാരെ അതിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ധനകാര്യ മേഖലയിലെ ഉത്തരവാദിത്തപെട്ടവർ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.
ജൂൺ 2021
വിവാഹത്തിന്റെ സൗന്ദര്യം: ക്രിസ്തീയ സമൂഹത്തിന്റെ പിന്തുണയോടെ വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുപ്പക്കാർക്കായി നമുക്ക് പ്രാർത്ഥിക്കാം: അവർ ഔദാര്യം, വിശ്വസ്തത, ക്ഷമ എന്നിവയോടുകൂടി സ്നേഹത്തിൽ വളരാൻ പ്രാർത്ഥിക്കാം
ജൂലൈ 2021
സാമൂഹിക സൗഹൃദം:സംഘർഷത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ, സംഭാഷണത്തിൽ സൗഹൃദത്തിന്റെ വാസ്തുശില്പികളാകാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിക്കാം.
ഓഗസ്റ്റ് 2021
സഭ:സുവിശേഷത്തിന്റെ വെളിച്ചത്തിൽ സ്വയം നവീകരിക്കപ്പെട്ട് കൃപയും ശക്തിയും പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കത്തക്കവിധം വ്യാപാരിക്കാൻ നമുക്ക് സഭയ്ക്കായി പ്രാർത്ഥിക്കാം.
സെപ്റ്റംബർ 2021
പരിസ്ഥിതി സുസ്ഥിര ജീവിതശൈലി:ലളിതവും പാരിസ്ഥിതികവും സുസ്ഥിരവുമായ ഒരു ജീവിതശൈലി എല്ലാവരും തിരഞ്ഞെടുക്കാൻ പ്രാർത്ഥിക്കാം . ഈ കാര്യത്തിൽ യുവജനതയുടെ നിശ്ചയദാർഢ്യത്തിൽ സന്തോഷിക്കാം.
ഒക്ടോബർ 2021
മിഷനറി ശിഷ്യന്മാർ : സുവിശേഷത്തിന്റെ ചുവയുള്ള ഒരു ജീവിതത്തിന്റെ സാക്ഷികളായിക്കൊണ്ട് , സ്നാനമേറ്റ ഓരോ വ്യക്തിയും സുവിശേഷവത്ക്കരണത്തിൽ പങ്കാളിയാകാനും, ദൗത്യനിർവഹണത്തിൽ പങ്ക് ചേരാനും ഇടയാവാനായി പ്രാർത്ഥിക്കാം.
നവംബർ 2021
വിഷാദം അനുഭവിക്കുന്ന ആളുകൾ: വിഷാദം അനുഭവിക്കുന്ന ആളുകൾക്കും അല്ലെങ്കിൽ ജീവിതം എരിഞ്ഞ് തീരുന്നവർക്കും ആവശ്യമായ പിന്തുണയും ജീവിതത്തിലേക്ക് വഴി തെളിക്കുന്ന വെളിച്ചവും ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.
ഡിസംബർ 2021
വചന പ്രഘോഷകർ: ദൈവവചനം പ്രഖ്യാപിക്കാൻ വിളിക്കപ്പെട്ട വചനപ്രഘോഷകർക്കായി നമുക്ക് പ്രാർത്ഥിക്കാം: ധൈര്യവും സർഗ്ഗാത്മകതയും പരിശുദ്ധാത്മാവിൽനിന്നു കിട്ടുന്ന ശക്തിയും നിറഞ്ഞ് അവർ വചനത്തിന് സാക്ഷികളാകട്ടെ.
മാർപാപ്പ പങ്കുവച്ച വീഡിയോ താഴെ കാണാം .
സ്ത്രീകളോടുള്ള ആക്രമണം മനുഷ്യരാശിയുടെ അധഃപതനം : ഫെബ്രുവരി മാസത്തെ പ്രാർത്ഥനാ നിയോഗം പങ്കുവച്ച് ഫ്രാൻസിസ് മാർപാപ്പ
ദൈവം ന്യായാധിപനല്ല ക്ഷമിച്ച് മടുക്കാത്ത സ്നേഹ നിധിയായ പിതാവാണ് ; ഫ്രാൻസിസ് മാർപാപ്പയുടെ മാർച്ച് മാസ നിയോഗ സന്ദേശം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26