തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ ജംബോ സമിതികൾകൊണ്ട് കാര്യമായ പ്രയോജനമുണ്ടായില്ലെന്നും
കെ.പി.സി.സി., ഡി.സി.സി. തലത്തിലുള്ള ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. മാത്രമല്ല, ആളുകൂടിയതിനാൽ ആർക്കും ഉത്തരവാദിത്വവുമുണ്ടായില്ല.
ബി.ജെ.പി.ക്ക് വിജയസാധ്യതയുണ്ടായിരുന്ന മൂന്നുമണ്ഡലങ്ങളിൽ അവരെ തടുത്തുനിർത്തിയത് യു.ഡി.എഫ്. സ്ഥാനാർഥികളാണ്. മഹാമാരിയും പ്രളയവും സർക്കാരിനെതിരായ വിഷയങ്ങളെ സമരപഥത്തിലെത്തിക്കുന്നതിന് പ്രതിപക്ഷത്തിന് തടസമായിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
പ്രധാനമായും യൂത്ത് കോൺഗ്രസ്, കെ.എസ്.യു. സംഘടനകളുടെ തിരഞ്ഞെടുപ്പ് പഴയ രീതിയിലാക്കണം. പാർട്ടിയെ നവീകരിക്കുന്നതിനും സംഘടനയെ അടിമുടി പൊളിച്ചുവാർക്കുന്നതിനുമുള്ള വിശദമായ ചർച്ച ഉടൻ ആരംഭിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പുഫലം വിശദമായി വിലയിരുത്താൻ രാഷ്ട്രീയകാര്യസമിതിയുടെ യോഗം 18, 19 തീയതികളിൽ ചേരും. അതിനുമുമ്പായി മത്സരിച്ച സ്ഥാനാർഥികൾ, ഡി.സി.സി. പ്രസിഡന്റുമാർ, രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ എന്നിവരിൽനിന്ന് വിശദമായ റിപ്പോർട്ട് വാങ്ങും. എ.ഐ.സി.സി. പ്രതിനിധികളും തോൽവിയെക്കുറിച്ച് പഠിക്കാനെത്തും.
ഒമ്പതുസീറ്റുകളിൽ ഒതുങ്ങി പരാജയത്തിൽ പതിച്ച പാർട്ടിയെ യുവശക്തിയുടെ മുന്നേറ്റത്തിലൂടെ അധികാരത്തിൽ തിരിച്ചുകൊണ്ടുവന്ന ചരിത്രം യോഗം അനുസ്മരിച്ചു.
അതേസമയം മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടിക്കും നേതാക്കൾക്കും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.