യുപിയില്‍ കര്‍ഫ്യൂ മെയ് 17വരെ നീട്ടി

യുപിയില്‍ കര്‍ഫ്യൂ മെയ് 17വരെ നീട്ടി

ലക്‌നൗ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെയ് 17 വരെ കര്‍ഫ്യൂ നീട്ടാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലേര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ മെയ് 10ന് രാവിലെ 7 മണിക്ക് അവസാനിക്കാനിരിക്കെയാണ് കര്‍ഫ്യൂ നീട്ടിവെക്കുകയാണെന്ന പ്രഖ്യാപനം എത്തുന്നത്.

അലഹബാദ്, ലഖ്നൗ, വാരണാസി, കാണ്‍പൂര്‍, നഗര്‍, ഗോരഖ്പൂര്‍ എന്നീ അഞ്ച് നഗരങ്ങളിലെ മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ അടയ്ക്കുന്നതുള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നേരത്തെ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.