ഹിമന്ത ബിശ്വ ശര്‍മ്മ അസാമിന്റെ പുതിയ മുഖ്യമന്ത്രിയാകും; സര്‍ബാനന്ദ സോനോവാള്‍ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി

ഹിമന്ത ബിശ്വ ശര്‍മ്മ അസാമിന്റെ പുതിയ മുഖ്യമന്ത്രിയാകും; സര്‍ബാനന്ദ സോനോവാള്‍ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി

ന്യൂഡല്‍ഹി: ഹിമന്ത ബിശ്വ ശര്‍മ്മ അസാമിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഗുവഹട്ടിയില്‍ ചേര്‍ന്ന ബിജെപി നേതൃ യോഗമാണ് തീരുമാനമെടുത്തത്. നിലവിലെ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശര്‍മ്മ.. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളാണ് ഹിമന്തയുടെ പേര് നിര്‍ദേശിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ നന്ദിത ഗര്‍ലോസ പിന്താങ്ങി.

നേതൃയോഗത്തിന് ശേഷം ഗവര്‍ണറെ സന്ദര്‍ശിച്ച സര്‍ബാനന്ദ സോനോവാള്‍ തന്റെ രാജിക്കത്ത് കൈമാറി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നോടിയായി സര്‍ബാനന്ദ സോനോവാളിനെയും ഹിമന്ത ബിശ്വ ശര്‍മ്മയെയും ബിജെപി ദേശീയ നേതൃത്വം വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

2014ല്‍ കോണ്‍ഗ്രസ് വിട്ടു വന്ന നേതാവാണ് ഹിമന്ത ബിശ്വശര്‍മ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍ഡിഎയുടെ 'ട്രബിള്‍ ഷൂട്ടറാ'യാണ് ഇദ്ദേഹം അറിയപ്പെടുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.