ഗിനിയില്‍ സ്വര്‍ണ്ണ ഖനിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ 15 മരണം

ഗിനിയില്‍ സ്വര്‍ണ്ണ ഖനിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ 15 മരണം

കൊനാകിരി: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ സ്വര്‍ണ്ണ ഖനിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. ഗിനി തലസ്ഥാനമായ കൊനാകിരിയില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള സിഗുരി പ്രവിശ്യയിലെ ഖനിയിലാണ് ശനിയാഴ്ച മണ്ണിടിഞ്ഞ് ദുരന്തമുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരമുള്ള മേഖലയാണിത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. അപകടത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.

അപകടമുണ്ടായ സ്ഥലത്തുനിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചതെന്ന് പ്രദേശവാസി പറഞ്ഞതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സിഗുരിയിലെ അപകടം പിടിച്ച സ്വര്‍ണ ഖനികളില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്. ഏകദേശം 20000 സ്വര്‍ണഘനികളാണ് ഈ മേഖലയിലുള്ളത്.

അതേസമയം പതിനാലിനും നാല്‍പ്പതിനും ഇടയിലുള്ള ഖനി തൊഴിലാളികളാണ് മരിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.