കോവിഡ്: ഇന്ത്യന്‍ വകഭേദം വാക്‌സിനെയും മറികടന്നേക്കാമെന്ന് സൗമ്യാ സ്വാമിനാഥന്‍

കോവിഡ്: ഇന്ത്യന്‍ വകഭേദം വാക്‌സിനെയും മറികടന്നേക്കാമെന്ന് സൗമ്യാ സ്വാമിനാഥന്‍

ജനീവ: കോവിഡ് ഇന്ത്യന്‍ വകഭേദം വാക്‌സിനേയും മറികടക്കാന്‍ തക്ക തീവ്രവ്യാപനശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ സൗമ്യാ സ്വാമിനാഥന്‍. ജനിതകമാറ്റംവന്ന ഈ വൈറസിന്റെ വ്യാപനം വേഗത്തിലാക്കിയ പലഘടകങ്ങളുമുണ്ടെന്നും അവര്‍ പറഞ്ഞു.

ഒക്ടോബറിലാണ് ഇരട്ട ജനതികമാറ്റംവന്ന ബി.1.167 വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയത്. വളരെ അപകടകരമായ വൈറസ് വകഭേദത്തിന്റെ കൂട്ടത്തിലാണ് അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനെ പെടുത്തിയിരിക്കുന്നത്. വാക്‌സിനെടുത്തതുവഴിയോ ഒരിക്കല്‍ കോവിഡ് ബാധയുണ്ടായതുവഴിയോ ശരീരത്തിലുള്ള ആന്റിബോഡികളെ മറികടക്കാന്‍ ജനിതകമാറ്റം ഈ വകഭേദത്തെ സഹായിച്ചിട്ടുണ്ടാകുമെന്ന് സൗമ്യ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.