വാഷിങ്ടണ്‍ : ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതിനെതിരെയുള്ള ദീര്‍ഘകാലം പരിഹാരം ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നത് മാത്രമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ ആന്റണി ഫൗചി. ഇതിനായി ആഭ്യന്തര തലത്തിലും ആഗോള തലത്തിലും വാക്സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി കിടക്കകള്‍, ഓക്സിജന്‍, പിപിഇ കിറ്റ്, മറ്റ് സൗകര്യങ്ങള്‍ എന്നിവയില്‍ ഇന്ത്യ പ്രശ്നം നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. ചൈന മാതൃകയില്‍ ഇന്ത്യയിലും അടിയന്തരമായി ആശുപത്രികള്‍ നിര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ ഉല്‍പാദന രാജ്യമാണ് ഇന്ത്യ. അവര്‍ക്ക് അതിനുള്ള വിഭവങ്ങള്‍ രാജ്യത്തിന് അകത്ത് നിന്ന് മാത്രമല്ല, പുറത്തുനിന്നും ലഭ്യമാക്കണമെന്നും ആന്റണി പറഞ്ഞു. ഇന്ത്യയ്ക്ക് സ്വന്തമായി വാക്സിന്‍ നിര്‍മ്മിക്കുന്നതിനും അത് മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനും ലോകരാജ്യങ്ങള്‍ സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിന്‍ പോലെ തന്നെ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ അടച്ചുപൂട്ടലിലൂടെ സാധിക്കുമെന്നും ആന്റണി പറഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതിനോടകം ലോക്ക്ഡൗണിലേക്ക് കടന്നതായാണ് താന്‍ കരുതുന്നതെന്നും എന്നാല്‍ വ്യാപനം തടയാന്‍ കര്‍ശന നടപടികളുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.