50 ലക്ഷം ഡോസ് കോവിഷീല്‍ഡ് യുകെയിലേക്ക് കയറ്റുമതി ചെയ്യാന്‍ ശ്രമിച്ച സിറത്തിനെ വിലക്കി കേന്ദ്ര സര്‍ക്കാര്‍

50 ലക്ഷം ഡോസ് കോവിഷീല്‍ഡ് യുകെയിലേക്ക് കയറ്റുമതി ചെയ്യാന്‍ ശ്രമിച്ച സിറത്തിനെ വിലക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ 50 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ യുകെയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ (എസ്‌ഐഐ) അഭ്യര്‍ത്ഥന നിരസിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

ആദ്യം ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിനായി പ്രാദേശിക വാക്‌സിന്‍ ഉത്പാദനം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയോട് നിര്‍ദേശിച്ചു.

18നും 44 വയസിനിടയിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് ഈ ഡോസുകള്‍ നീക്കിവയ്ക്കുമെന്നാണ് സൂചന. ' 50 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് വാങ്ങാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും വാങ്ങാമെന്ന് അധികൃതര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കോവിഷീല്‍ഡിന്റെ ഉത്പാദനം പൂനെയില്‍ പുരോഗമിക്കുകയാണെന്ന് എസ്‌ഐഐയുടെ സിഇഒ അദർ പൂനവല്ല അടുത്തിടെ അറിയിച്ചിരുന്നു. വാക്‌സിന്‍ ഡോസുകള്‍ കയറ്റുമതി ചെയ്യാന്‍ അനുവദിച്ചതിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.