യോഹ 2:1-2 മൂന്നാം ദിവസം ഗലീലിയിലെ കാനായിൽ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നു.
ലൂക്കാ 1:43 എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തു വരുവാനുള്ള ഈ ഭാഗ്യം എനിക്കെവിടെ നിന്ന്.
സുവിശേഷത്തിൽ അമ്മ കടന്നുചെന്നതായി രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു ഭവനങ്ങളാണിത്. ഈ രണ്ടു ഭവനകൾക്കും ചില പ്രത്യേകതകൾ ഉണ്ട്.
ആദ്യത്തേത് പുരോഹിതനായ സഖറിയായുടെയും, ഭാര്യ എലിസബത്തിന്റെയും ഭവനം. മറിയത്തിന്റെ ചാർച്ചക്കാരി എന്നതിലുപരി, ദൈവത്തിന്റെ മുൻപിൽ നീതിനിഷ്ഠരും കർത്താവിന്റെ കൽപനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരും ആയ ദമ്പതിമാരുടെ ഭവനമായിരുന്നു അത് (ലൂക്കാ 1:6). ദൈവഹിതമനുസരിച്ച് ജീവിക്കുന്നവരുടെ ഭവനങ്ങളിൽ, ദൈവ സാന്നിധ്യമുള്ള ഭവനങ്ങളിൽ, തീർച്ചയായും ദൈവത്തോടൊപ്പം പരിശുദ്ധ അമ്മയും കടന്നു വരും.
രണ്ടാമത്തെ ഭവനത്തിന്റെ പ്രത്യേകത അവർ, യേശുവിനെയും ശിഷ്യന്മാരെയും തങ്ങളുടെ വിവാഹവിരുന്നിലേക്ക് ക്ഷണിച്ചു എന്നതാണ്. നമ്മുടെ ജീവിതത്തിലെ ഏതു മേഖലയും ഏത് ആഘോഷങ്ങളും അനുഗ്രഹിക്കപ്പെടുവാൻ, നമ്മുടെ ഭവനത്തിലെ കുറവുകൾ, നിറവുകൾ ആയി മാറുവാൻ യേശുവിനെ നമ്മുടെ ഭവനത്തിലേക്ക് ക്ഷണിക്കാം, ഒപ്പം അമ്മയെയും.
ഈ വണക്കമാസം, നമുക്ക് ദൈവവചനമനുസരിച്ച് ജീവിച്ചുകൊണ്ട് , ഈശോയോടൊപ്പം, അമ്മേ ഞങ്ങളുടെ ഭവനങ്ങളിലേക്ക് അങ്ങ് കടന്നു വരേണമേ എന്ന് പ്രാർത്ഥിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.