ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4205 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 3,55,338 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,33,40,938 ആയി ഉയര്‍ന്നു. ഇതില്‍ 1,93,82,642 പേര്‍ക്ക് ഇതുവരെ രോഗമുക്തിയുണ്ടായി. മരണസംഖ്യ 2,54,197 ആയി ഉയര്‍ന്നു. 37,04,099 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 17,52,35,991 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്സിന് നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലാണ് കോവിഡ് അതീവ രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്നാട്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗബാധ കുറയാത്തത്.രോഗികളില്‍ 11 ശതമാനവും മഹാരാഷ്ട്രയുടെ സംഭാവനയാണ്. പക്ഷേ മുന്‍ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.