അബുദാബി: റമദാന്‍ 30 പൂർത്തിയാക്കി ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ഈദുല്‍ ഫിത്തർ ആഘോഷിക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഈദുൽ ഫിത്തറിന്റെ ആശംസകൾ നേർന്നു. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ആശംസകൾ അറിയിച്ചത്.
അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം എന്നിവരും ഈദുൽ ഫിത്തറിന്റെ ആശംസകൾ ട്വീറ്റിലൂടെ ജനങ്ങളെ അറിയിച്ചു.
ഇത്തവണ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒത്തുചേരലുകൾ ഒഴിവാക്കി കഴിവതും എല്ലാവരും വീട്ടിൽ തന്നെയാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.