ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ അധികൃതര്‍ തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ച് 16 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു. കമ്മ്യൂണിറ്റി, പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ഡോക്ടര്‍മാരാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കാനാവാതെ രാജിവെച്ചത്. ഉന്നാവ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അശുതോഷ് കുമാറിനാണ് രാജി സമര്‍പ്പിച്ചത്. കഠിനാധ്വാനം ചെയ്തിട്ടും യാതൊരു കാരണവുമില്ലാതെ അധികൃതര്‍ മോശമായി പെരുമാറുകയാണെന്നും ജോലി ചെയ്തെന്നു തെളിയിക്കേണ്ട അവസ്ഥയാണെന്നും ഇവര്‍ ആരോപിച്ചു.
സമയം നോക്കാതെ ജോലി ചെയ്തിട്ടും ജോലിക്ക് ഹാജരായില്ല എന്നാണ് അധികൃതര്‍ രേഖപ്പെടുത്തുന്നത്. ഉന്നത അധികൃതര്‍ പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ എല്ലാവരും കുറ്റപ്പെടുത്തും. 30 കിലോമീറ്റര്‍ അകലെ ജോലി ചെയ്യുന്നവര്‍ പോലും അവലോകന യോഗത്തില്‍ എത്തണമെന്ന് വാശി പിടിക്കുകയാണ്'-രാജി വച്ച ഡോ. ശരദ് വൈശ്യ മാധ്യമങ്ങളോട് പറഞ്ഞു.
പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. ഡോക്ടര്‍മാര്‍ ടീമിന്റെ ഭാഗമാണ്. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.