ദുബായ്: എമിഗ്രേഷൻ ഓഫീസോ, സേവന കേന്ദ്രങ്ങളോ സന്ദർശിക്കാതെ തന്നെ മൊബൈൽ ഫോൺ വഴി ഫാമിലി വിസ ലഭ്യമാവുന്ന 'ദുബായ് നൗ മൊബൈൽ ആപ്ലിക്കേഷനിൽ കൂടുതൽ റെസിഡൻസി സേവനങ്ങൾ. കുടുംബ വിസകളുമായി ബന്ധപ്പെട്ടുള്ള- വിഭാഗങ്ങളുടെ കുടുതൽ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി.
മാതാപിതാക്കൾ, മുത്തച്ഛൻ/ മുത്തശ്ശി, ബന്ധുക്കൾ എന്നിവർക്ക് വിസ എടുക്കാനുള്ള പുതിയ സൗകര്യമാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവജാതശിശുക്കൾ, ഭാര്യ, കുട്ടികൾ എന്നിവർക്കായുള്ള റെസിഡൻസി സേവനങ്ങളായിരുന്നു മുൻപ് അപ്ലിക്കേഷനിൽ ഉണ്ടായിരുന്നത്. ഉപയോക്താകൾക്ക് നിരവധി റെസിഡൻസി സേവനങ്ങളാണ് ഇതിലൂടെ നൽകിവരുന്നത്.
ഭാര്യയ്ക്കും കുട്ടികൾക്കുമായി റെസിഡൻസി സ്പോൺസർഷിപ്പിനായുള്ള അപേക്ഷ,വിസ പുതുക്കാൻ ,അല്ലെങ്കിൽ റദ്ദാക്കുക, ആശ്രിതരുടെ റെസിഡൻസി വിസകളുടെയും,പ്രവേശന അനുമതികളുടെയും വിവരങ്ങൾ, വിസ അപേക്ഷകളുടെ നിലയറിയൽ,താമസക്കാർക്കും, സന്ദർശകർക്കുമുള്ള പ്രവേശന അനുമതികളുടെ നിജസ്ഥിതി അറിയൽ , കൂടാതെ ജിഡിആർഎഫ്‌എയിൽ നിന്നുള്ള യാത്ര റിപ്പോർട്ടുകൾ തുടങ്ങിയ നിരവധി താമസ -കുടിയേറ്റ സേവനങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും -സ്മാർട് ദുബായും കൂടി സഹകരിച്ചുകൊണ്ടാണ് ദുബായിലെ പ്രവാസി കുടുംബങ്ങൾക്ക് ഏറെ പ്രയോജനകരമായ ഈ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
ദുബായ് സർക്കാർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഏകീകൃത സർക്കാർ സേവന സ്മാർട്ട് ആപ്പാണ് ദുബായ് നൗ ആപ്ലിക്കേഷൻ. ദുബായിലെ വിവിധ സർക്കാർ വകുപ്പുകളുടെയും ഇതര സ്ഥാപനങ്ങളുടെയും നിരവധി സേവനങ്ങളാണ് ആപ്പിലുള്ളത് .ബില്ലുകൾ മൊബൈൽ, ഡ്രൈവിംഗ്, പാർപ്പിടം, താമസ- കുടിയേറ്റം,ആരോഗ്യം , വിദ്യാഭ്യാസം, പോലീസ്, യാത്ര, സംഭാവന, ഇസ്ലാം തുടങ്ങിയ വിവിധ മേഖലകളിലെ സർവീസുകളാണ് ഈ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ ലഭിക്കുന്നത്.
ദുബായിലെ ദൈനംദിന സർക്കാർ ആവശ്യങ്ങളിൽ ഭൂരിഭാഗം സംയോജിപ്പിക്കുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യം വെക്കുന്നത്. സർക്കാർ ഇടപാടുകളിൽ പേപ്പർ ഉപയോഗം കുറക്കുവാനും, ഉപഭോക്താക്കളുടെ സമയവും പ്രയത്നവും സംരക്ഷിക്കുന്നതിനും വേണ്ടി കൂടുതൽ കൂടുതൽ സേവന -സൗകര്യങ്ങളാണ് സ്മാർട്ട് ആപ്പിൽ ഉൾപ്പെടുത്തി കൊണ്ടിരിക്കുന്നത്. ആപ്പിള്‍-പ്ലെ സ്റ്റോറിൽ നിന്നും ദുബായ് നൗ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.