തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ നാല് ജില്ലകളിലായി പതിനായിരം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നതയും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലയുടെ അതിര്‍ത്തികള്‍ അടച്ചിടും. അകത്തേക്കും പുറത്തേക്കും യാത്രക്കുള്ള ഒരു റോഡ് ഒഴികെ മുഴുവനായും അടക്കും. ജില്ലകളെ സോണുകളായി തിരിച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും. ഡ്രോണ്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണവും നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കും സഹായം ചെയ്യുന്നവര്‍ക്കെതിരെയും ശക്തമയ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും പ്രവര്‍ത്തിക്കും. മരുന്നുകട, പെട്രോള്‍ പമ്പ് എന്നിവ തുറക്കും പലവ്യഞ്ജനകട, ബേക്കറി ഒന്നിടവിട്ട ദിവസങ്ങളിലേ അനുവദിക്കൂ. പത്രം, പാല്‍ രാവിലെ ആറിന് മുൻപ് വീടുകളിലെത്തിക്കണം. വിമാന, ട്രെയിന്‍ യാത്രക്കാര്‍ക്ക് യാത്രാനുമതിയുണ്ട്. ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കും. അതേസമയം കോവിഡ് നിയന്ത്രണം ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.