കൊറോണ വൈറസ് വാക്സിനുകൾ വാങ്ങുന്നതിനും ടെസ്റ്റുകൾ , ചികിത്സകൾ എന്നിവയ്ക്കുമായി വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് ലോകബാങ്ക് 12 ബില്യൺ ഡോളർ ധനസഹായം അനുവദിച്ചു, ഈ പദ്ധതിയിലൂടെ ഏകദേശം ഒരു ബില്യൺ ആളുകൾക്ക് വാക്സിനേഷൻ നൽകുവാൻ സാധിക്കും എന്ന് കരുതുന്നു. കോവിഡ് -19 പകർച്ചവ്യാധിയെ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിനായുള്ള 160 ബില്യൺ ഡോളർ വരെയുള്ള വിശാലമായ ലോക ബാങ്ക് ഗ്രൂപ്പ് പാക്കേജിന്റെ ഭാഗമായിട്ടാണ് ഈ 12 ബില്യൺ ഡോളർ ധനസഹായം നൽകുന്നത് .
ഇതിനോടകം 111 രാജ്യങ്ങളിൽ വേൾഡ് ബാങ്കിന്റെ 'കോവിഡ് -19 എമർജൻസി റെസ്‌പോൺസ് പ്രോഗ്രാം ' ആരംഭിച്ചിട്ടുണ്ടെന്ന് ലോക ബാങ്ക് അറിയിച്ചു. വികസിത രാജ്യങ്ങൾക്ക് തുല്യമായ വാക്സിൻ സൗകര്യങ്ങൾ വികസ്വര രാജ്യങ്ങൾക്കും ലഭ്യമാക്കുകയാണ് ലോകബാങ്ക് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ലോകബാങ്കിന്റെ സ്വകാര്യമേഖലാ വായ്പാ വിഭാഗമായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ , വാക്‌സിൻ നിർമ്മാണ മേഖലയിൽ 4 ബില്യൺ ഡോളർ നിക്ഷേപം നടത്തുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. കൊറോണ വൈറസ് ഒരു ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കുകയും 38 ദശലക്ഷത്തിലധികം ആളുകളെ രോഗബാധിതരാക്കുകയും ചെയ്തു, ഇതുമൂലം സമ്പദ്‌വ്യവസ്ഥ നശിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലില്ലാതാകുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.