ന്യൂഡൽഹി: ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന ഇന്ത്യന്‍ ഗുസ്തി താരം സുശീൽ കുമാറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മെയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തില്‍വച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്.
സുശീൽ വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച് സുശീൽ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഡല്‍ഹി പൊലീസ് പുറത്തിറക്കിയിരുന്നു. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയായ ഒളിമ്പിക് മെഡല്‍ ജേതാവിനെ പിടിക്കാൻ ഡല്‍ഹി പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനായി ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽ സുശീല്‍ എത്താന്‍ സാധ്യതയുള്ളിടങ്ങളിലെല്ലാം പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.