ഇന്ത്യയും ഓസ്ട്രേലിയയും ദൈവസ്‌നേഹത്താല്‍ ബന്ധിക്കപ്പെട്ട രാജ്യങ്ങളെന്ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ബിഷപ്പുമാര്‍

ഇന്ത്യയും ഓസ്ട്രേലിയയും ദൈവസ്‌നേഹത്താല്‍ ബന്ധിക്കപ്പെട്ട രാജ്യങ്ങളെന്ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ബിഷപ്പുമാര്‍

പെര്‍ത്ത്: കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ടി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ബിഷപ്പുമാരുടെ ആഭിമുഖ്യത്തില്‍ പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ പ്രത്യേക ബലി അര്‍പ്പണവും പ്രാര്‍ഥനയും നടത്തി. പെര്‍ത്ത് അതിരൂപത ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റെലോ എസ്ഡിബി മുഖ്യകാര്‍മികത്വം വഹിച്ചു. ജെറാള്‍ഡ്ടണ്‍ ബിഷപ്പ് മൈക്കിള്‍ മോറിസി, ബണ്‍ബറിയിലെ ബിഷപ്പ് ജെറാര്‍ഡ് ജോസഫ് ഹോളോഹാന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രം പങ്കിടുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ഓസ്ട്രേലിയയും. അതുകൊണ്ടുതന്നെ ഓസ്ട്രേലിയന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് ഇന്ത്യന്‍ ജനത. ഇന്ത്യന്‍ സമൂഹത്തിനായുള്ള പ്രാര്‍ഥനയും പിന്തുണയും എല്ലായപ്പോഴും ഉണ്ടാകും. ശാഖകള്‍ എന്നപോലെ ലോകമെമ്പാടുമുള്ള ജനതയെ ബന്ധിപ്പിക്കുന്ന മുന്തിരിവള്ളിയാണ് യേശു. അതിനാല്‍ ദൈവസ്‌നേഹത്താല്‍ നാം ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു ആര്‍ച്ച് ബിഷപ്പുമാര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.