ലണ്ടൻ : ബ്രിട്ടീഷ് സമൂഹത്തിൽ യഹൂദവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്നും ബ്രിട്ടീഷ് ജൂതന്മാർ ലജ്ജാകരമായ വംശീയത സഹിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഞായറാഴ്ച പറഞ്ഞു. വടക്കൻ ലണ്ടനിലെ ഒരു ജൂത സമൂഹത്തിലൂടെ പലസ്തീൻ പതാകകൾ വഹിക്കുന്ന കാറുകളുടെ ഒരു സംഘം മെഗാഫോണിൽ കൂടി യഹൂദവിരുദ്ധ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് കാണിക്കുന്ന വീഡിയോക്കെതിരെ ജോൺസൺ പ്രതികരിക്കുകയായിരുന്നു.
“നമ്മുടെ സമൂഹത്തിൽ യഹൂദവിരുദ്ധതയ്ക്ക് സ്ഥാനമില്ല. ഷാവൂട്ടിന് (യഹൂദ പെസഹായ്ക്കു ശേഷമുള്ള അമ്പതാം ദിവസത്തെ തിരുന്നാൾ ) മുന്നോടിയായി, ബ്രിട്ടനിലെ ജൂതന്മാർക്കൊപ്പം ഞാൻ നിൽക്കുന്നു, അവർ ഇന്ന് നാം കണ്ട ലജ്ജാകരമായ വംശീയത സഹിക്കേണ്ടതില്ല “ ജോൺസൺ ട്വിറ്ററിൽ പറഞ്ഞു.
ഇസ്രായേലിലെയും ഗാസയിലെയും സംഘർഷത്തെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്തുതന്നെയായാലും, ജൂത വിരുദ്ധമോ മുസ്ലീം വിരുദ്ധമോ ആയ വിദ്വേഷം ജനിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ന്യായീകരണമില്ല എന്ന് കമ്മ്യൂണിറ്റി മന്ത്രി റോബർട്ട് ജെൻറിക് പ്രസ്താവനയിൽ പറഞ്ഞു.
വടക്കൻ ലണ്ടനിലെ സെന്റ് ജോൺസ് വുഡ് ഏരിയയിലൂടെഘോഷയാത്രയായി കടന്നു പോയ കാറുകളിൽ നിന്നാണ് ആളുകൾ യഹൂദവിരുദ്ധമായി ആക്രോശിച്ചച്ചത് നാല് അറസ്റ്റുകൾ നടത്തിയതായി പോലീസ് പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ - ഹമാസ് ആക്രമണങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാൽ ലോകത്തിന്റെ പല ഭാഗത്തും യഹൂദർക്കെതിരെ അക്രമങ്ങൾ പതിവായിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.