'പ്രതിവര്‍ഷം രണ്ട് കോടി രൂപ'; മൈക്രോസോഫ്റ്റില്‍ ജോലി നേടി ഹൈദരാബാദ് സ്വദേശിനി

'പ്രതിവര്‍ഷം രണ്ട് കോടി രൂപ'; മൈക്രോസോഫ്റ്റില്‍ ജോലി നേടി ഹൈദരാബാദ് സ്വദേശിനി

ന്യുഡല്‍ഹി: ഹൈദരാബാദ് സ്വദേശിയായ യുവതി പ്രതിവര്‍ഷം ആകര്‍ഷകമായ രണ്ട് കോടി രൂപ വേതനത്തില്‍ മൈക്രോസോഫ്റ്റില്‍ ജോലി നേടി. ബഹുരാഷ്ട്ര ടെക് ഭീമനായ മൈക്രോസോഫ്റ്റില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായാണ് നര്‍കുതി ദീപ്തി എന്ന യുവതിയ്ക്ക് ജോലി ലഭിച്ചത്. യു എസിലെ സിയാറ്റിലിലുള്ള കമ്പനി ആസ്ഥാനത്തിലായിരിക്കും അവര്‍ ജോലിയ്ക്കായി ചേരുക.

യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡയില്‍ വെച്ച് നടന്ന ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ തിരഞ്ഞെടുക്കപ്പെട്ട 300 വിദ്യാര്‍ത്ഥികളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ വേതന പാക്കേജോടു കൂടി ജോലി ലഭിച്ചത് ദീപ്തിയ്ക്കാണെന്ന് ദി ഹാന്‍സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസമാണ് യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡയില്‍ നിന്ന് ദീപ്തി എം എസ് (കംപ്യൂട്ടേഴ്‌സ്) ബിരുദപഠനം പൂര്‍ത്തിയാക്കിയത്. യു എസില്‍ റേറ്റിങ്ങുള്ള നിരവധി കമ്പനികളില്‍ നിന്ന് ഇതിനകം ദീപ്തിയ്ക്ക് ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചു കഴിഞ്ഞു. വിവിധ കമ്പനികള്‍ നടത്തുന്ന ക്യാമ്പസ് ഇന്റര്‍വ്യൂകള്‍ക്കിടയില്‍ മൈക്രോസോഫ്റ്റില്‍ നിന്ന് കൂടാതെ ആമസോണ്‍, ഗോള്‍ഡ്മാന്‍ സാഷ്‌സ് എന്നീ ഭീമന്‍ കമ്പനികളില്‍ നിന്നും ദീപ്തിയ്ക്ക് ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു.

മൈക്രോസോഫ്റ്റില്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എഞ്ചിനീയര്‍ ഗ്രേഡ് 2 ക്യാറ്റഗറിയിലാണ് ദീപ്തിയ്ക്ക് ജോലി ലഭിച്ചത്. ജോലി വാഗ്ദാനം അവര്‍ സ്വീകരിച്ചു. സിയാറ്റിലിലെ ആസ്ഥാനത്ത് മെയ് 17 മുതല്‍ അവര്‍ ജോലി ആരംഭിക്കും. ദീപ്തിയുടെ അച്ഛന്‍ ഡോ. വെങ്കണ്ണ ഹൈദരാബാദ് പോലീസ് കമ്മീഷണറേറ്റില്‍ ഫോറന്‍സിക് എക്‌സ്‌പേര്‍ട്ട് ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.