ബഹ്റൈൻ ഏഷ്യൻ സ്കൂൾ സ്ഥാപക ചെയർമാൻ ജോസഫ് തോമസ് അന്തരിച്ചു

ബഹ്റൈൻ ഏഷ്യൻ സ്കൂൾ സ്ഥാപക ചെയർമാൻ ജോസഫ് തോമസ് അന്തരിച്ചു

മനാമ: ബഹ്റൈൻ ഏഷ്യൻ സ്കൂൾ ഓഫ് ചെയർമാനും ബഹ്റൈനിലെ വിദ്യാഭ്യാസരംഗത്തെ പ്രമുഖനുമായ ജോസഫ് തോമസ്(75 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സംസ്കാരം പിന്നീട്.

കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശിയായ ഇദ്ദേഹം 1982ലാണ് ബഹ്റൈനിലെത്തിയത്. 1983 മുതലാണ് ഏഷ്യൻ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 2009 വരെ സ്കൂളിന്റെ പ്രിൻസിപ്പലും ഡയറക്ടറുമായിരുന്നു അദ്ദേഹം തുടർന്ന് സ്ഥാപക ചെയർമാനാവുകയായിരുന്നു.

ഭാര്യ: എലിസബത്ത് ജോസഫ് ( ഏഷ്യൻ സ്കൂൾ മാനേജിങ് ഡയറക്ടർ), മക്കൾ: ലവി ജോസഫ് (ഡയറക്ടർ, ഏഷ്യൻ സ്കൂൾ), ടിമ്മി ജോസഫ് ( ഡയറക്ടർ, ഏഷ്യൻ സ്കൂൾ, ബിസിനസ്). മരുമക്കൾ: വിനോദ് ബാബു (ഡയറക്ടർ, ഏഷ്യൻ സ്കൂൾ), സെറിൻ സൂസൻ കുര്യൻ. മകളുടെ മകൾ: ഇസബെൽ അറയ്ക്കൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.