വീടുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കി നാടിന്റെ പ്രിയപ്പെട്ടവനായ നായ

 വീടുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കി നാടിന്റെ പ്രിയപ്പെട്ടവനായ നായ

വീടുകളിലേക്ക് സാധനങ്ങള്‍ എത്തുച്ചു നല്‍കുന്ന നായയോ... കേള്‍ക്കുമ്പോള്‍ തന്നെ ചിലരെങ്കിലും നെറ്റി ചുളിച്ചേക്കാം. എന്നാല്‍ അങ്ങേനയുമുണ്ട് ഒരു നായ. ഇനി കഥകളിലും സിനിമകളിലും മാത്രമാണ് ഇത്തരത്തിലുള്ള നായയെ കാണാന്‍ സീധിക്കൂ എന്ന് പറയാന്‍ വരട്ടെ, കൊവിഡ് 19 എന്ന മഹാമാരിയുടെ കാലത്ത് ഒരു ഗ്രാമത്തില്‍ മുഴുവന്‍ ഡെലിവറി ബോയ് ആയി മാറി നായയുണ്ട്.

മനുഷ്യരും നായകളുമുള്ള സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റേയുമൊക്കെ ഉദാത്തമായ മാതൃകകള്‍ പലതും ഇടയ്ക്കിട സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ വീടുകളിലേക്ക് കൃത്യമായി സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന നായകളെ കുറിച്ച് അധികമാരും തന്നെ കേട്ടിട്ടുണ്ടാവാന്‍ ഇടയില്ല. ഈറോസ് എന്ന നായ ഒരു ഗ്രാമത്തിന് മുഴുവന്‍ പ്രിയപ്പെട്ടതായതും ഇത്തരത്തില്‍ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കിയാണ്.

ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ മെഡെലനിലുള്ള മെഡെലനിലുള്ള എല്‍ പോര്‍വനീര്‍ എന്ന മിനി മാര്‍ക്കറ്റില്‍ നിന്നുമാണ് നായ സാധനങ്ങളുമായി പുറപ്പെടുന്നത്. തെരുവു വീഥികളിലൂടെ സാധനങ്ങളും കടിച്ചു പിടിച്ച് നടക്കുന്ന നായക്കുട്ടി പലര്‍ക്കും കൗതുകക്കാഴ്ചയായിട്ടുണ്ട് പലപ്പോഴും. പഴങ്ങളും ബ്രെഡും പച്ചക്കറികളുമൊക്കെ ഈറോസ് പല വീടുകളില്‍ എത്തിച്ചു നല്‍കുന്നു.


ഫുഡ് ഡെലിവറിയുടെ കാര്യത്തില്‍ വര്‍ഷങ്ങളുടെ പരിചയവുമുണ്ട് ഈറോസിന്. കാരണം വര്‍ഷങ്ങള്‍ക്കു മുന്നേ ഈറോസിന്റെ ഉടമയും കുടുംബവും അയല്‍നഗരമായ ട്യൂലിപ്പെയ്ന്‍സില്‍ ഒരു മിനി മാര്‍ക്കറ്റ് ആരംഭിച്ചിരുന്നു. അവിടെ നിന്നും സാധനങ്ങളുടെ ഡെലിവറിക്കായി പോകുമ്പോള്‍ അവര്‍ ഈറോസിനേയും കൂട്ടി തുടങ്ങി. അങ്ങനെ നായ ഫുഡ് ഡെലിവെറി പഠിച്ചു. വീടുകളുടെ വിലാസം അറിയില്ലെങ്കിലും ഉടമകള്‍ നല്ല രീതിയിലുള്ള പരിശീലനം നല്‍കിയതോടെ ഓരോ വീട്ടിലേക്കും എങ്ങനെ പോകണമെന്ന് ഈറോസിന് കൃത്യമായി അറിയാം. മരിയ നാട്ടിവിഡാസ് ബോട്ടേരോ ആണ് ഈറോസിന്റെ ഉടമ.

എല്‍ പോര്‍വനീര്‍ മിനിമാര്‍ക്കറ്റില്‍ സ്ഥിരമായി വരാറുള്ള അഞ്ചലധികം ഉപഭോക്താക്കളുടെ വീടുകളെ കുറിച്ച് ഈറോസിന് വളരെ വ്യക്തമായി അറിയാം. അടമ നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ച് നായ സാധനങ്ങളുമായി ചെല്ലുന്നു. സാധനങ്ങള്‍ ഡെലിവെറി ചെയ്തു കഴിയുമ്പോള്‍ ഉപഭോക്താക്കള്‍ മരിയയുടെ അക്കൗണ്ടിലേക്ക് പണം ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യും.

കൊവിഡ് കാലത്താണ് ഈറോസ് കൂടുതല്‍ ശ്രദ്ധേയനായത്. കാരണം ഇക്കാലത്താണ് തനിയെ ഫുഡ് ഡെലിവറിക്കായി ഈ നായ പോയിത്തുടങ്ങിയതും. വിവിധ വീടുകളില്‍ ഡെലിവറിക്കായി പോകുമ്പോഴും നായക്ക് കൃത്യമായ ശുചിത്വ പരിപാലനം ഉടമ ഉറപ്പു വരുത്തുന്നുണ്ട്. ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍ പെടുന്ന ഈറോസിന് ആരാധകരും ഏറെയുണ്ട്. ചോക്ലേറ്റ് നിറമുള്ള ഈ എട്ടുവയസ്സുകാരന് ആ ഗ്രാമത്തിന്റെ പ്രിയപ്പെട്ടവനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.