ഇസ്രായേല്‍ ലക്ഷ്യമിടുന്നത് ഹമാസ് സൈനിക തലവന്‍ മുഹമ്മദ് ദെയ്ഫിനെ; രണ്ടു തവണയും രക്ഷപ്പെട്ടു

ഇസ്രായേല്‍ ലക്ഷ്യമിടുന്നത് ഹമാസ് സൈനിക തലവന്‍ മുഹമ്മദ് ദെയ്ഫിനെ; രണ്ടു തവണയും രക്ഷപ്പെട്ടു

ബാഗ്ദാദ്: പലസ്തീന്‍ തീവ്രവാദികള്‍ക്കെതിരേയുള്ള ആക്രമണങ്ങളിലൂടെ ഇസ്രായേല്‍ ലക്ഷ്യമിടുന്നത് ഹമാസ് സൈനിക തലവന്‍ മുഹമ്മദ് ദെയ്ഫിനെ. കഴിഞ്ഞ ആഴ്ച നടത്തിയ രണ്ട് ആക്രമണത്തില്‍ നിന്നും ഈ ഹമാസ് തലവന്‍ രക്ഷപ്പെട്ടിരുന്നു. അവസാന നിമിഷം മുഹമ്മദ് ദെയ്ഫ് കടന്നു കളയുകയായിരുന്നെന്നു ഇസ്രായേല്‍ സേന പറയുന്നു. ഹമാസ്, പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളുടെ കമാന്‍ഡര്‍മാരും അവരുടെ ഒളിത്താവളങ്ങളുമാണ്് ഇസ്രായേല്‍ സേന കഴിഞ്ഞ ആഴ്ചകളിലായി നടത്തി വരുന്ന സൈനികാക്രമണങ്ങളുടെ പ്രധാന ലക്ഷ്യം.

ഹമാസിന്റെ സൈനിക ശാഖയായ ഇസ്ദിന്‍ അല്‍ ഖാസിം ബ്രിഗേഡ്സിന്റെ കമാന്‍ഡറാണ് മുഹമ്മദ് ദെയ്ഫ്. കഴിഞ്ഞ 25 വര്‍ഷമായി ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഇസ്രായേല്‍ നടത്തിവരികയാണ്. നേരത്തെ സൈന്യം ഇയാള്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ ഗുരുതര പരുക്കുകള്‍ പറ്റിയിരുന്നു. 2001 ലാണ് ആദ്യം ദെയ്ഫിനെതിരേ ആക്രമണശ്രമം നടക്കുന്നത്. 2002 ലെ ആക്രമണത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ടു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2006 ല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കാലും ഒരു കൈയും നഷ്ടപ്പെട്ടു. പിന്നീട് 2014 ല്‍ നടന്ന ഗാസ യുദ്ധത്തില്‍ ദെയ്ഫ് ഗുരുതര പരുക്കുകളോടെ വീണ്ടും രക്ഷപ്പെട്ടു.

അല്‍ അഖ്സ പള്ളിക്ക് സമീപത്തു നിന്നും ഇസ്രായേല്‍ പോലീസ് പിന്‍വാങ്ങണമെന്നായായിരുന്നു മുഹമ്മദ് ദെയ്ഫിന്റെ പ്രധാന നിര്‍ദേശം. സൈന്യം വിസമ്മതിച്ചതോടെയാണ് ഗാസ മുനമ്പില്‍ നിന്നും ഇസ്രായേലിലേക്കു റോക്കറ്റാക്രമണം തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.