ദുബായ്: ദുബായിലെ സ്പ്രിംഗ് ത്രീ ഭാഗത്ത് കണ്ട വന്യമൃഗത്തിനായി പരിശോധനകള്‍ തുടർന്ന് ദുബായ് പോലീസ്. ഏത് മൃഗത്തിനെയാണ് കണ്ടതെന്നുളളതില്‍ വ്യക്തതയില്ല. എന്നാല്‍ വന്യ ജീവിയെ കണ്ടതായി പോലീസ് സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുകയാണ് പ്രദേശ വാസികള്‍.
വന്യമൃഗത്തിന്റെ ചിത്രങ്ങള്‍ വീഡിയോയിലൂടെയ പ്രചരിച്ചുവെങ്കിലും പുലിയാണോ കടുവയാണെയെന്നുളളത് വ്യക്തമല്ല. വന്യമൃഗത്തെ പിടികൂടാനായി പരിശീലനം ലഭിച്ചവരെ നിയോഗിച്ചിട്ടുണ്ട് ദുബായ് പോലീസ്.
വന്യമൃഗങ്ങളെ വീടുകളിൽ വളർത്തുന്നതും തുറന്നുവിടുന്നതും ദുബായില്‍ ആറ് മാസം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്. ഏതെങ്കിലും തരത്തിലുളള വിവരങ്ങള്‍ കിട്ടുകയോ വന്യമൃഗത്തെ കാണുകയോ ചെയ്താല്‍ 999 എന്ന നമ്പറിലേക്ക് വിളിക്കണമെന്നും ദുബായ് പോലീസ് അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.