ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഉള്‍പ്പെടെ അഞ്ചു വിമാനക്കമ്പനികള്‍ക്കു നേരെ വന്‍ സൈബര്‍ ആക്രമണം. യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ അടക്കം ചോര്‍ന്നു. 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് പ്രാഥമിക വിവരം.
യാത്രക്കാരുടെ പേര്, ജനനത്തീയതി, വിലാസം, ടിക്കറ്റ് വിവരങ്ങള്‍, പാസ്പോര്‍ട്ട് നമ്പര്‍, ക്രഡിറ്റ് കാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഉള്‍പ്പെടെ പത്തുവര്‍ഷത്തെ ഡാറ്റയാണ് ചോര്‍ന്നത്.
എയര്‍ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സീത എന്ന കമ്പനിയാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്. 2011 ഓഗസ്റ്റ് 26 മുതല്‍ 2021 ഫെബ്രുവരി മൂന്ന് വരെയുള്ള വിവരങ്ങളാണ് സൈബര്‍ അക്രമികള്‍ തട്ടിയെടുത്തത്. ഡാറ്റ ചോര്‍ച്ച നടന്നുവെന്ന വിവരം എയര്‍ ഇന്ത്യ യാത്രക്കാരെ ഇ-മെയില്‍ വഴി അറിയിക്കുകയായിരുന്നു.
വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പാസ് വേര്‍ഡുകള്‍ മാറ്റാന്‍ എയര്‍ലൈന്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ ഇന്ത്യക്ക് പുറമേ ഇതേ കമ്പനിയെ ആശ്രയിക്കുന്ന മറ്റ് നാലു വിമാന സര്‍വ്വീസുകളും സൈബര്‍ ആക്രമണത്തിന് ഇരയായി. മലേഷ്യ എയര്‍ലൈന്‍സ്, ഫിന്നെയര്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ലുഫ്താന്‍സ, കാതേ പസഫിക് എന്നീ വിമാനക്കമ്പനികളാണവ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.