ദുബായ്: വ്യാഴാഴ്ച പിറന്ന ഇരട്ടകുട്ടികളുടെ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കുഞ്ഞുങ്ങളെ എടുത്തിരിക്കുന്ന ഫോട്ടോയാണ് ഇന്നലെ അദ്ദേഹം പങ്കുവച്ചത്. മുത്തച്ഛനായ ഷെയ്ഖ് റാഷിദ് ബിന്‍ സയ്യീദ് അല്‍ മക്തൂമിന്റെ വലിയ ചിത്രത്തിന് സമീപമിരുന്നുകൊണ്ടുളള ഫോട്ടോയായിരുന്നു അത്. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഷെയ്ഖ് ഹംദാനും പത്നി ഷെയ്ഖാ ഷെയ്ഖാ ബിന്‍ത് സയ്യീദ് ബിന്‍ താനി അല്‍ മക്തൂമിനും ഇരട്ടകുട്ടികള്‍ ജനിച്ചത്. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. നീല നിറത്തിലും പിങ്ക് നിറത്തിലുമുളള പാദത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇക്കാര്യം ഇന്‍സ്റ്റാ ഗ്രാമിലൂടെ ഷെയ്ഖ് ഹംദാന്‍ ലോകത്തെ അറിയിച്ചത്.
പെണ്‍കുട്ടിക്ക് ഷെയ്ഖാ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നും ആണ്‍കുട്ടിക്ക് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നുമാണ് പേരു നല്‍കിയിരിക്കുന്നത്. ഷെയ്ഖാ എന്നാല്‍ രാജകുമാരിയെന്നും റാഷിദെന്നാല്‍ ശരിയായി നയിക്കുന്നവന്‍ എന്നുമാണ് അറബിയില്‍ അർത്ഥം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.