ബ്രസീലിയ: പൊതുപരിപാടിയില്‍ കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് പങ്കെടുത്ത ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ. ബ്രസീല്‍ സംസ്ഥാനമായ മാറഞ്ഞോയിലെ ഗവര്‍ണര്‍ ഫ്‌ളാവിയോ ഡിനോ ആണ് പ്രസിഡന്റിനെതിരേ കടുത്ത നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച ബൊല്‍സൊനാരയ്ക്ക് എതിരെ ആരോഗ്യവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും വീഴ്ച കണ്ടാല്‍ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ഫ്‌ളാവിയോ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് നിര്‍ദേശങ്ങളില്‍ പ്രധാനമാണ് നൂറിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ പാടില്ല എന്നത്. മാസ്‌ക് അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും തുടരുകയും വേണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നടപടിയില്‍ ബൊല്‍സൊനാരയ്ക്ക് അപ്പീല്‍ നല്‍കാന്‍ 15 ദിവസത്തെ സമയമുണ്ട്. അതിനു ശേഷം മാത്രമേ പിഴയായി നല്‍കേണ്ട തുക എത്രയാണെന്ന് വ്യക്തമാകൂ.
ഫ്ളാവിയോ ഡിനോയെ ബൊല്‍സൊനാരോ സേച്ഛാധിപതി എന്നാണ് വിശേഷിപ്പിച്ചത്. ബ്രസീലിലെ ഇടതുപക്ഷ നേതാവ് കൂടിയാണ് ഫ്ളാവിയോ ഡിനോ. തീവ്ര വലതുപക്ഷ നേതാവായ ബൊല്‍സൊനാരോ കോവിഡ് നിയന്ത്രണങ്ങളെ ശക്തമായി എതിര്‍ക്കുന്ന കൂട്ടത്തിലാണ്. യു.എസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.